അബുദാബി: അബുദാബിയിൽ ഫ്ലാറ്റ് സമുച്ചത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസ്- എൽസി ദമ്പതികളുടെ മകൻ അലക്‌സ് ബിനോയ് (17) ആണ് മരിച്ചത്. അബുദാബി ഇന്ത്യൻ സ്‌കൂളിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കി ഫലം കാത്തിരിക്കുകയായിരുന്നു
വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് അലക്‌സ് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ അലക്‌സിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളായി കുടുംബം അബുദാബിയിലാണ് താമസം. അലക്സിന്റെ മാതാവ് അബുദാബിയിലെ ആശുപത്രിയിൽ നഴ്‌സാണ്. ഡോ. രാഹുൽ ബിനോയ്, രോഹിത് ബിനോയ് (പോളണ്ട്) എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് തോട്ടറയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ചർച്ചിൽ നടക്കും.















