വൈക്കം : വൈക്കം വലിയകവല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ രണ്ടാമത് സമ്പൂർണ്ണ നാരായണീയ പാരായണം നമോ നാരായണീയം 2025 ഏപ്രിൽ 28 മുതൽ മെയ് 27 വരെ നടക്കുന്നു.
മുപ്പത് ദിവസങ്ങളിൽ മുപ്പത്തിനാല് സമിതികൾ പങ്കെടുക്കുന്ന നാരായണീയ പാരായണത്തിന്റെ ഉത്ഘാടനം 2025 ഏപ്രിൽ 27 ഞായറാഴ്ച വൈകിട്ട് 4.00 മണിക്ക് വിവിധ സമുദായിക സംഘടന ഭാരവാഹികളുടെ സാന്നിധ്യത്തിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ നിർവഹിക്കും.















