ഇൻഡോർ: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ പാകിസ്താനെതിരെ വ്യാപക പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രോഷപ്രകടനങ്ങളും പ്രതിഷേധ റാലികളും ദുഃഖാചരണങ്ങളും നടന്നു. ഇപ്പോഴിതാ വ്യത്യസ്തമായൊരു പ്രതിധേമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻഡോറിലെ ഒരു ഭക്ഷണശാലയ്‌ക്ക് പുറത്തുള്ള ഒരു സൈൻബോർഡ് വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. “പന്നികൾക്കും പാകിസ്താൻ പൗരന്മാർക്കും പ്രവേശനമില്ല” എന്ന് എഴുതിയ പോസ്റ്ററാണിത്.
ഇൻഡോറിലെ പ്രശസ്തമായ ഒരു ഭക്ഷണ തെരുവായ ഛപ്പാൻ ദൂക്കാനിലാണ് പാകിസ്താൻ ആർമി ചീഫ് അസിം മുനീറിന്റെ പന്നിയുടെ മുഖമുള്ള മോർഫ് ചെയ്ത ചിത്രം പ്രദർശിപ്പിച്ചത്. ഈ പോസ്റ്റർ ഒരു സെൽഫി പോയിന്റായി മാറിയിരിക്കുന്നു. “നിരവധി ആളുകൾ ഇവിടെ വന്ന് പോസ്റ്റാറിനൊപ്പമുള്ള സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കിടുകയാണ്.
इंदौर के प्रसिद्ध स्ट्रीट फूड मार्केट, 56 दुकान पर, वहां के व्यापारी एसोसिएशन ने, पहलगाम हमले का विरोध अलग तरीके से किया है। इसके लिए एसोसिएशन ने बोर्ड लगाया है, जिस पर लिखा है, Pigs and Pakistani citizens not allowed at 56 Dukan”#Pahalgam #PahalgamTerroristAttack #Indore pic.twitter.com/krikbYqs2j
— शैलेन्द्र वर्मा (BharatExpress) (@shailendr_live) April 24, 2025
“അവർ മതത്തിന്റെ പേരിലാണ് നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കിയത്. അതുകൊണ്ട് ഇതാണ് ഞങ്ങൾ പ്രതിഷേധിക്കാൻ തെരഞ്ഞെടുത്ത രീതി,”പോസ്റ്ററിന് പിന്നിലെ ഉദ്ദേശ്യം വിശദീകരിച്ചുകൊണ്ട്, ഛപ്പാൻ ഡുകാൻ അസോസിയേഷൻ പ്രസിഡന്റ് ഗുഞ്ചൻ ശർമ്മ പറഞ്ഞു. പ്രധാനമന്ത്രി ഭീകരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നാണ് പ്രതീക്ഷയെന്നുമാ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ സൂചകമായി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫുഡ് സ്ട്രീറ്റിലെ കച്ചവടക്കാരും ജീവനക്കാരും കറുത്ത ആം ബാൻഡുകൾ ധരിച്ചു.