ബാലതാരമായി സിനിമയിലെത്തിയ നടിയാണ് നന്ദന വർമ.സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇപ്പോൾ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായത്. ഗോവയിലെ അവധിക്കാല ആഘോഷത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. സ്വിം സ്യൂട്ടിലടക്കമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ വളരെ പെട്ടെന്ന് വൈറലായി.
1983, മിലി, സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, അയാളും ഞാനും തമ്മില്‍,ആകാശ മിഠായി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ നേടാനും താരത്തിനായി. ഗപ്പി എന്ന ചിത്രമാണ് നന്ദനയ്‌ക്ക് കൂടുതൽ ശ്രദ്ധ നൽകിയത്. 2012 ൽ പുറത്തിറങ്ങിയ രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ സ്പിരിറ്റിലൂടെയാണ് നന്ദന വർമയുടെ അഭിനയ അരങ്ങേറ്റം.
പൃഥ്വിരാജ് നായകനായ ലാൽജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ നന്ദനയുടെ പ്രകടനം ആരാധക ശ്രദ്ധ നേടി. രാജാവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു. അഞ്ചാം പാതിരയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.
View this post on Instagram
“>















