ഈ മാസം ആദ്യം ചിന്നസ്വാമിയിൽ കെ.എൽ. രാഹുൽ നടത്തിയ പ്രകടനത്തിന് മധുരപ്രതികാരം വീട്ടി കോലിപ്പട. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ വിജയം നേടിയാണ് ആർസിബി പഴയ കണക്കുകൾ വീട്ടിയത്. ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) ആറ് വിക്കറ്റിന്റെ വിജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോഹ്‌ലി 47 പന്തിൽ 51 റൺസ് നേടി, ക്രുണാൽ പാണ്ഡ്യയുമായി ചേർന്ന് 119 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. 47 പന്തിൽ നിന്ന് 73 റൺസുമായി പുറത്താകാതെ നിന്ന ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയായിരുന്നു കളിയിലെ തരാം
ബെംഗളൂരുവിൽ ഡൽഹി ആർസിബിയെ തോൽപ്പിച്ചപ്പോൾ , 93 റൺസ് നേടി പുറത്താകാതെ നിന്ന രാഹുൽ, ബാറ്റ് നിലത്തുകുത്തി ‘ഇത് എന്റെ ഗ്രൗണ്ടാണ്’ എന്ന ആംഗ്യത്തോടെ വിജയം ആഘോഷിച്ചിരുന്നു. രാഹുലിന്റെ ‘കാന്താര സ്റ്റൈൽ’ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇത്തവണ ഡൽഹിക്കെതിരായ മത്സരം വിജയിച്ച ശേഷം ഈ ആഘോഷം പുനഃസൃഷ്ടിച്ചിരിക്കുകയാണ് സാക്ഷാൽ കിംഗ് കോലി.
മത്സരശേഷം സൗഹൃദ സംഭാഷണത്തിനായി രാഹുലിനടുത്തേക്ക് കോലി എത്തുന്നതും ഡൽഹി താരം അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ‘വിരാട് കോഹ്‌ലി പവലിയൻ’ നേരെ വിരൽ ചൂണ്ടുന്നതും വീഡിയോയിൽ കാണാം. ഈ അവസരത്തിലാണ് കോലി രാഹുലിന്റെ ആഘോഷം പുനസൃഷ്ടിച്ചത്. തുടർന്ന് രണ്ട് ഇന്ത്യൻ സഹതാരങ്ങളും പരസ്പരം കെട്ടിപ്പിടിച്ച് ചിരിച്ചു. മത്സരത്തിനിടെ ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത് കണ്ട കാഴ്ചക്കാർക്ക് ആ നിമിഷം ആശ്വാസത്തിന്റെ നെടുവീർപ്പായി.
kohli😂❤️🫶🏻 https://t.co/7Nx1wejHw8 pic.twitter.com/otniekWn7Y
— S A K T H I ! (@Classic82atMCG_) April 27, 2025