ബോളിവുഡ് സംവിധായകനും നടനുമായ സാജിദ് ഖാനെതിരെ ലൈംഗിക ആരോപണമുയർത്തി ടെലിവിഷൻ നടി നവീൻ ബോലെ. സാജിദ് വെറും ചീത്തയായ മനുഷ്യനെന്നാണ് അവർ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ഹേ ബേബി എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുന്ന സമയത്ത് സാജിദ് ഖാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗിക താത്പ്പര്യത്തോടെ പെരുമാറിയെന്നാണ് നടി പറഞ്ഞത്.
എന്റെ ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരാളാണ് സാജിദ് ഖാൻ, വെറും ചീത്ത മനുഷ്യൻ. സ്ത്രീകളെ അനാദരിക്കുന്ന കാര്യം വരുമ്പോൾ ആവരണം മാറ്റും. അദ്ദേഹം എന്നെ ഒരു ചിത്രത്തിനായി വിളിക്കുമ്പോൾ ഞാൻ വളരെയേറെ ആവേശത്തിലായിരുന്നു. അയാളുടെ ഓഫീസിലെത്തിയപ്പോൾ മേൽവസ്ത്രമല്ലൊം അഴിച്ച് എന്നോട് അടിവസ്ത്രത്തിൽ മാത്രം ഇരിക്കാൻ പറഞ്ഞു. അങ്ങനെ ഇരിക്കുമ്പോൾ നീ എത്രത്തോളം സന്തോഷവതിയാണെന്ന് എനിക്ക് കാണണം-എന്നാണ് സാജിദ് ഖാൻ പറഞ്ഞത്.
മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുമ്പോൾ സാജിദ് ഖാൻ തന്നെ വിളിച്ചിരിന്നു. ഒരു വേഷമുണ്ടെന്നും വന്നു കാണാനും പറഞ്ഞു. ഒരുപാട് പേരോട് മോശമായി പെരുമാറുന്നതു കൊണ്ട് ഒരു വർഷം മുൻപ് വിളിച്ചുവരുത്തിയ കാര്യം മറന്നുപോയതാകാമെന്ന് ഞാൻ പറഞ്ഞു.— നവീൻ ബോലെ വ്യക്തമാക്കി. 2018 മീടു ആരോപണം വന്നപ്പോൾ സാജിദ് ഖാനെതിരെ നിരവധി സ്ത്രീകൾ ആരോപണവുമായി രംഗത്തുവന്നിരുന്നു.
View this post on Instagram
“>















