കേരളത്തിലെ ചില മാദ്ധ്യമങ്ങൾ പറഞ്ഞു പരത്തുന്നത് പോലെ JNU ഒരു കാലത്തും ഏകപക്ഷീയമായ SFI കോട്ട ആയിരുന്നില്ലെന്ന് യുവമോർച്ച നേതാവ് പി. ശ്യാംരാജ് പ്രതികരിച്ചു. AISA, DSF, SFI, AISF തുടങ്ങിയ ഇടത്, തീവ്ര ഇടത് സാമ്പാർ മുന്നണിയായിരുന്നു പലപ്പോഴും അവിടെ ജയിച്ചുകൊണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പിൽ പല സീറ്റുകളിലും ABVPയുടെ പകുതി വോട്ടുകളാണ് SFI, AISF സഖ്യത്തിന് ലഭിച്ചത്. ജനറൽ സെക്രട്ടറി സീറ്റിൽ NSUവിന് NOTAയ്‌ക്കൊപ്പമാണ് എത്താനായതെന്ന് ശ്യാംരാജ് പറഞ്ഞു.
ഭാരതത്തെ വെട്ടിമുറിക്കുമെന്നു പറഞ്ഞവർക്കും, അഫ്സൽ ഗുരുവിന് സിന്ദാബാദ് വിളിച്ചവർക്കും ഈ നാട്ടിൽ സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി രാജ്യത്തെ വിദ്യാർത്ഥികൾ ഉറപ്പിച്ചു പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെഎൻയുവിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജെഎൻയു സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി വൻ മുന്നേറ്റമായിരുന്നു നടത്തിയത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിങ്ങനെ നാല് സെൻട്രൽ പാനൽ സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ ജെഎൻയുവിലെ പ്രബലരെന്ന് അവകാശപ്പെട്ടിരുന്ന എസ്എഫ്ഐ തകർന്നടിഞ്ഞു.
ജോയിൻ്റ് സെക്രട്ടറിയായി ABVPയുടെ വൈഭവ് മീണയാണ് വിജയിച്ചത്. മറ്റു മൂന്ന് പാനലുകളിലും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. 44 കൗൺസിലർ സീറ്റുകളിൽ 24ഉം ജയിച്ചത് ഒറ്റയ്‌ക്ക് നിന്നുപോരാടിയ ABVPയാണ്.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം:
AlSA+DSF -1,675 വോട്ടുകൾ.
ABVP -1,399 വോട്ടുകൾ.
SFI+AlSF -763 വോട്ടുകൾ.
NSUI -356 വോട്ടുകൾ.
വൈസ് പ്രസിഡന്റ്:
AISA+DSF-1,184
ABVP -1,077
SFI+AISF -740
ജനറൽ സെക്രട്ടറി:
AISA+DSF-1,440
ABVP -1,383
SFI+AISF -619
NSUI-200, NOTA-200
ജോയിൻ്റ് സെക്രട്ടറി:
ABVP -1,525
AISA+DSF -1,389
SFI+AISF -1,095
NSUI -366















