യുഎസിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കണം; ഇന്ത്യന്‍ കയറ്റുമതി കമ്പനികളെ സമീപിച്ച് താരിഫ് തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

യുഎസിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കണം; ഇന്ത്യന്‍ കയറ്റുമതി കമ്പനികളെ സമീപിച്ച് താരിഫ് തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍

യുഎസ് ഏര്‍പ്പെടുത്തിയ 145% താരിഫ് മിക്കവാറും ചൈനീസ് കമ്പനികള്‍ക്ക് ബാധകമായിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് 10% മാത്രമാണ് നികുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 03:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: യുഎസ് താരിഫുകള്‍ മൂലം വന്‍ തിരിച്ചടിയേറ്റ ചില ചൈനീസ് കമ്പനികള്‍ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യുഎസിലെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇന്ത്യ വഴി ചരക്കുകള്‍ കയറ്റിയയക്കാന്‍ ചൈനീസ് കമ്പനികള്‍ ആലോചിക്കുന്നത്.

ചൈനയിലെ ഗ്വാംഗ്‌ഷോയില്‍ ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ കാന്റണ്‍ ഫെയര്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. യുഎസിലേക്ക് ചരക്ക് കയറ്റുമതി ചെയ്യാന്‍ സഹായം തേടി മേളയ്‌ക്കെത്തിയ നിരവധി ഇന്ത്യന്‍ കമ്പനികളെ ചൈനീസ് ഉല്‍പ്പാദകര്‍ സമീപിച്ചെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറലായ അജയ് ഷാഹി പറഞ്ഞു. കയറ്റുമതിയുടെ കമ്മീഷന്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കണം.

യുഎസ് ഏര്‍പ്പെടുത്തിയ 145% താരിഫ് മിക്കവാറും ചൈനീസ് കമ്പനികള്‍ക്ക് ബാധകമായിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് 10% മാത്രമാണ് നികുതി. 90 ദിവസത്തേക്ക് മരവിപ്പിച്ച പകരത്തിന് പകരം താരിഫുകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുനസ്ഥാപിച്ചാല്‍ ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള കയറ്റുമതി നികുതി 26 ശതമാനമായി ഉയരും.

ട്രംപിന്റെ ആദ്യ ഘട്ട താരിഫ് പ്രഹരമേറ്റ പല ചൈനീസ് കമ്പനികളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് തന്ത്രപൂര്‍വം ചുവടുമാറ്റിയിരുന്നു. വിയറ്റ്‌നാമില്‍ ഫാക്ടറികള്‍ സ്ഥാപിച്ചും തായ്‌ലന്‍ഡിലേക്ക് ചരക്കുകള്‍ കയറ്റിയയച്ച ശേഷം അവിടെനിന്ന് കുറഞ്ഞ താരിഫില്‍ യുഎസിലേക്ക് കയറ്റുമതി നടത്തിയുമാണ് പിടിച്ചുനിന്നത്. എന്നാല്‍ രണ്ടാം താരിഫ് തരംഗത്തില്‍ വിയറ്റ്‌നാമിന് മേല്‍ 46% താരിഫ് പ്രഖ്യാപിച്ച് ട്രംപ് ഈ പഴുതുമടച്ചു. ഇന്ത്യയിലേക്ക് നോക്കാന്‍ ചൈനീസ് വ്യാപാരികളെ പ്രേരിപ്പിക്കുന്നത് ഈ സാഹചര്യമാണ്.

അതേസമയം ചൈനീസ് നിക്ഷേപങ്ങള്‍ക്കും ഇറക്കുമതിക്കും മേല്‍ ഭാരത സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കയറ്റുമതി സംവിധാനങ്ങളൊരുക്കാനും ഇന്ത്യവഴി യുഎസിലേക്ക് കയറ്റുമതി ചെയ്യാനും ചൈനീസ് കമ്പനികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ചൈനീസ് കമ്പനികളുടെ ബ്രാന്‍ഡിലോ ഇന്ത്യന്‍ കമ്പനികളുമായുള്ള കോ-ബ്രാന്‍ഡിംഗിലോ യുഎസ് കമ്പനികള്‍ക്കായി ചരക്ക് കയറ്റിയയക്കാമെന്നാണ് കാന്റണ്‍ ഫെയറിലെത്തിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് വാഗ്ദാനം ലഭിച്ചിരിക്കുന്നത്.

ഹാന്‍ഡ് ടൂള്‍സ്, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനീസ് കമ്പനികളാണ് കൂടുതലായും ഇന്ത്യന്‍ കമ്പനികളെ സമീപിച്ചതെന്ന് ഷാഹി പറഞ്ഞു. ചൈനീസ് കമ്പനികളുടെ ഉപഭോക്താക്കളായ ചില യുഎസ് കമ്പനികള്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുമായി നേരിട്ട് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

ജലന്ധര്‍ ആസ്ഥാനമായ ഓക്കെ ടൂള്‍സ് എന്ന കമ്പനി, യുഎസ് കമ്പനികളുമായും ചൈനീസ് കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. നാല്-അഞ്ച് കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്ന് ഓകെ ടൂള്‍സ് എക്‌സ്‌പോര്‍ട്ട് ഓഫീസറായ സിദ്ധാന്ത് അഗര്‍വാള്‍ പറഞ്ഞു.

വ്യാപാര കരാര്‍ സംബന്ധിച്ച് ഇന്ത്യയും യുഎസും മികച്ച പുരോഗതി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് കയറ്റുമതി ഓര്‍ഡറുകള്‍ വര്‍ധിക്കുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഉയര്‍ന്ന താരിഫുകള്‍ ഇന്ത്യക്ക് നേരിടേണ്ടി വരിസല്ലെന്ന് അനുമാനിക്കപ്പെടുന്നു. അതേസമയം താരിഫുകള്‍ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കത്തിലാണ് യുഎസും ചൈനയും. എന്നിരുന്നാലും ചൈനീസ് കമ്പനികള്‍ മൂലം ഇറക്കുമതിയിലുണ്ടായ വിടവ് എത്രമാത്രം നികത്താന്‍ ഇന്ത്യന്‍ കമ്പനികളെ യുഎസ് അനുവദിക്കുമെന്ന് വ്യക്തമല്ല.

Tags: CHINESE COMPANIESshippingtariffdonald trump
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies