ന്യൂഡൽഹി: മതസ്പർദ്ദ വളർത്തുന്ന തരത്തിൽ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ഡയറ്റീഷ്യനെതിരെ കേസെടുത്തു. കർണാടകയിലെ മംഗളൂരു ഹൈലാൻഡ് ആശുപത്രിയിലെ ഡയറ്റീഷ്യനായ അഫീഫ ഫാത്തിമക്കെതിരെയാണ് കേസെടുത്തത്. ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഡയറ്റീഷ്യന്റെ എക്സ് പോസ്റ്റ്.
“ദുർഗന്ധമുള്ള ഹിന്ദുക്കൾ എന്റെ പിന്നിലുണ്ട്. ഞാൻ ഇന്ത്യക്കാരിയാണോ, അതെ, ഞാൻ ഇന്ത്യയെ വെറുക്കുന്നുണ്ടോ അതെ”- എന്നാണ് അഫീഫ ഫാത്തിമ എക്സിൽ കുറിച്ചത്. അധിക്ഷേപ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് അഫീഫക്കെതിരെ സോഷ്യൽമീഡിയയിലൂടെ ഉയർന്നത്.
വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഡയറ്റീഷ്യനെ ജോലിയിൽ നിന്ന് പരിച്ചുവിട്ടിട്ടുണ്ട്. അഫീഫ ഫാത്തിമക്കെതിരെ ആശുപത്രിയിലെ എച്ച് ആർ ഓഫീസർ മുഹമ്മദ് അസ്ലം പാണ്ഡേശ്വർ പൊലീസിൽ പരാതി നൽകി.
മതസ്പർദ്ദ വളർത്തുക, ദേശവിരുദ്ധ പരാമർശം നടത്തുക എന്നിവയാണ് ഡയറ്റീഷ്യനെതിരെ ചുമത്തിയ കുറ്റങ്ങൾ. പൊതുജനങ്ങൾക്കിടയിൽ വ്യക്തിവൈരാഗ്യം വളർത്തിയെന്നതാണ് ഡയറ്റീഷ്യനെതിരെ ഉയരുന്ന പ്രധാന ആരോപണം.