പഹൽഗാം ഭീകാരാക്രമണത്തിനുള്ള തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. സേനയുടെ കരുത്തിലും ശേഷിയിലും രാജ്യത്തിന് പൂർണ വിശ്വാസമുണ്ടെന്നും തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക മേധാവികളും പങ്കെടുത്ത യോഗത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്,ദേശീയ സുരക്ഷൂ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.