സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയത് അക്കൗണ്ടിലെ ഫോളോവേഴ്സ് കുറഞ്ഞതു കാരണമെന്ന് സഹോദരിയുടെ വെളിപ്പെടുത്തൽ. ജന്മദിനത്തിന്റെ തലേ ദിവസമായിരുന്നു അവർ ആത്മഹത്യ ചെയ്തത്. മരണത്തെക്കുറിച്ച് മിഷ അഗർവാളിന്റെ അക്കൗണ്ടിലൂടെയാണ് കുടുംബം പോസ്റ്റ് പങ്കുവച്ചിരുന്നത്. മരണ കാരണം വ്യക്തമാക്കിയിരുന്നില്ല.
ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് മിഷ അഗർവാളിന്റെ മരണകാരണത്തെക്കുറിച്ച് സഹോദരി ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നത്. സഹോദരിയുടെ ലോകം ഇൻസ്റ്റഗ്രാമും ഫോളോവേഴ്സുമായിരുന്നു. ഒരു മില്യൺ ഫോളോവേഴ്സ് എന്നതായിരുന്നു അവളുടെ ലക്ഷ്യം. എന്നാൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞതോടെ അവൾ അസ്വസ്ഥയായിരുന്നു. കടുത്ത വിഷാദത്തിലേക്ക് പോയ അവൾ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു. എന്റെ ഫോളോവേഴ്സ് പോയാൽ എന്തു ചെയ്യുമെന്നായിരുന്നു ചോദിച്ചിരുന്നതെന്നും സഹോദരി മുക്ത അഗർവാൾ പറഞ്ഞു.
യാത്രകളും സ്റ്റൈലിങ്ങും മേക്കപ്പുമെല്ലാം വിഷയമാക്കിയുള്ള മിഷയുടെ വീഡിയോകള്‍ക്ക് മില്യണ്‍ കണക്കിന് കാഴ്ചക്കാരുണ്ടായിരുന്നു.കടുത്ത മാനസിക സമ്മർദ്ദം അലട്ടിയ അവർ നിയമ ബിരുദധാരിയായ മിഷ ജുഡ്യീഷ്യൽ പരീക്ഷകൾക്ക് തയാറൊടുക്കുകയായിരുന്നു.
View this post on Instagram
“>















