കൊൽക്കത്തയിൽ 14 പേരുടെ ജീവനെടുത്ത തീപിടിത്തം; ​ഗുരുതര സുരക്ഷാവീഴചയെന്ന് കണ്ടെത്തൽ, ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ

Published by
Janam Web Desk

കൊൽക്കത്ത: 14 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ. കൊൽക്കത്തയിലെ ഋതുരാജ് ഹോട്ടലിന്റെ ഉടമ ആകാശ് ചൗള, മാനേജർ ​ഗൗരവ് കപൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്.

ഹോട്ടലിലെ അടിയന്തര അ​ഗ്നിശമനാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ ഹോട്ടലിൽ താമസിക്കുന്നവർക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളും അധികൃതർ ഒരുക്കിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ​ഹോട്ടലുടമക്കെതിരെയും മാനേജർക്കെതിരെയും കേസെടുത്തിരിക്കുന്നത്.

ഹോട്ടലിൽ നിന്നും കണ്ടെടുത്ത 14 മൃതദേഹങ്ങളിൽ 12 പേരെ തിരിച്ചറിഞ്ഞു. ഈ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും. മരിച്ചവരിൽ അധികവും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

മദൻ മോഹൻ ബർമൻ സ്ട്രീറ്റിലെ ഹോട്ടലിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്ത സമയത്ത് മുറികളിലെ ജനൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരിച്ചത്.

Share
Leave a Comment