ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തന്റെ മുൻ ടീമായ പഞ്ചാബ് കിംഗ്‌സിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവച്ച് സാം കറൻ. ചെന്നൈ സൂപ്പർ കിംഗ്‌സിനായി വെറും 47 പന്തിൽ നിന്ന് 88 റൺസ് നേടിയാണ് താരം പുറത്തായത്. ഫോൺ കോൾ ആംഗ്യം കാണിച്ച് കറന്റെ അർദ്ധസെഞ്ച്വറി ആഘോഷം ശ്രദ്ധ പിടിച്ചുപറ്റി. മാത്രമല്ല, പുറത്തായതിന് ശേഷം പിബികെഎസ് ടീമിനുനേരെ അദ്ദേഹം ആക്രോശിക്കുന്നതും കാണാമായിരുന്നു.
He’s been busy at the crease today 💛
Sam Curran with a 5️⃣0️⃣ and going strong 💪
His first of the season 👏
Updates ▶ https://t.co/eXWTTv7Xhd #TATAIPL | #CSKvPBKS | @ChennaiIPL pic.twitter.com/tTDSBe3GoK
— IndianPremierLeague (@IPL) April 30, 2025
അസ്മത്തുള്ള ഒമർസായി എറിഞ്ഞ 15-ാം ഓവറിലാണ് ഓൾറൗണ്ടർ അർദ്ധശതകം തികച്ചത്. ലീഗിലെ തന്റെ ആറാമത്തെ അർദ്ധശതകം കറൻ സിഎസ്‌കെ ഡഗൗട്ടിലേക്ക് നോക്കി തന്നെ വിളിക്കാൻ ആവശ്യപ്പെട്ടുള്ള ‘ഫോൺ കോൾ’ ആംഗ്യം കാട്ടിയായിരുന്നു ആഘോഷിച്ചത്. ഈ സീസണിലെ മത്സരങ്ങളിൽ കളിക്കാൻ ചുരുക്കം അവസരങ്ങൾ മാത്രം ലഭിച്ചതിലുള്ള നിരാശയും ഒരു വലിയ റോളിനായി താൻ എത്രത്തോളം തയ്യാറാണെന്നും ക്യാപ്റ്റൻ എംഎസ് ധോണിക്കും ടീമിനും ഈ പ്രവൃത്തി വ്യക്തമായ സന്ദേശം നൽകി.
Sam Curran seems to having issue with Punjab management pic.twitter.com/8qNS3aA2XU
— MSDian (@NitinMudiyala) April 30, 2025
പതിനെട്ടാം ഓവറിൽ ജാൻസെന്റെ പന്തിൽ ജോഷ് ഇംഗ്ലിസ് ക്യാച്ച് എടുത്ത് സാം കറനെ പുറത്താക്കി. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന വേളയിൽ താരം പഞ്ചാബ് ഡഗ് ഔട്ടുമായും കൊമ്പുകോർത്തു. രൂക്ഷമായ വാക്കേറ്റം നടന്നു. ഇത് പഞ്ചാബുമായി താരത്തിന് ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സൂചന നൽകി. അതേസമയം മത്സരത്തിൽ 191 റൺസ് വിജയലക്ഷ്യം വെറും 19.4 ഓവറിൽ പിന്തുടർന്ന പിബികെഎസ് സിഎസ്കെയെ അനായാസം പരാജയപ്പെടുത്തി. തോൽവിയോടെ ഐപിഎൽ 2025 ലെ പ്ലേഓഫിൽ നിന്ന് ചെന്നൈ പുറത്താവുകയും ചെയ്തു.