ഒരുകാലത്ത് സീരിയലുകളിലും ടെലിവിഷൻ കോമഡി ഷോകളിലും സ്ഥിര സാന്നിധ്യമായിരുന്ന നടി പ്രജുഷ. എന്നാൽ അടുത്തകാലത്തായി പ്രജുഷയെ അധികം പ്രേക്ഷകർ കാണാറില്ല. കടന്നു പോകുന്ന പ്രതിസന്ധിയെ കുറിച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി തുറന്നു പറഞ്ഞിരുന്നു. ഒപ്പം ദീലിപ് സിനിമ തന്റെ ജീവിതത്തിൽ വരുത്തിയ നഷ്ടങ്ങളെ കുറിച്ചും പ്രജുഷ വെളിപ്പെടുത്തുന്നുണ്ട്.
ഭർത്താവ് കുമാർ നന്ദ ഒരു സിനിമാ സംവിധായകനാണ്. സാമ്പത്തികമായി നല്ല കുടുംബത്തിലാണ് അദ്ദേഹം ജനിച്ച് വളർന്നത്. ആരെയും അന്ധമായി വിശ്വസിക്കുന്ന ഒരു പ്രകൃതമാണ്. ദിലീപ് അഭിനയിച്ച ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രം ഇപ്പോഴും നീറുന്ന ഓർമ്മയാണ്. ആ ചിത്രത്തിന്റെ തിരക്കഥ ഭർത്താവിന്റേതാണ്. “ജോസൂട്ടിയുടെ സുവിശേഷം” എന്നാണ് അദ്ദേഹം അതിന് പേരിട്ടിരുന്നത്. തിരക്കഥ സംവിധാനം ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചിരുന്നപ്പോൾ ഒരു നിർമ്മാതാവിനെ ലഭിച്ചു. ശ്രീലങ്കയിൽ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ആഭ്യന്തരയുദ്ധം പ്രശ്നമായി. നിർമ്മാതാവിന് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തു. പിന്നീട് അറിയുന്നത് ഈ പ്രൊജക്ട് സംവിധായകൻ ജീത്തു ജോസഫിനെ ഏൽപ്പിച്ചു എന്നാണ്. ശ്രീലങ്കയിൽ സംഭവിച്ച നഷ്ടം ചൂണ്ടിക്കാട്ടി തിരക്കഥയുടെ അവകാശം നിർമ്മാതാവ് സ്വന്തമാക്കി.
ആ തിരക്കഥ കുമാർ നന്ദയുടേതാണെന്ന് ഇന്നും പലർക്കും അറിയില്ല. ഭർത്താവ് കാണിച്ച ആത്മാർത്ഥതയ്‌ക്ക് പ്രതിഫലം ലഭിച്ചില്ല. മനസ്സ് തകർന്ന ഞാൻ ആ സത്യം വെളിപ്പെടുത്താൻ പത്രസമ്മേളനം വിളിക്കാൻ തീരുമാനിച്ചു. എന്നാൽ ഭർത്താവ് സമ്മതിച്ചില്ല. സിനിമ ബാൻ ചെയ്യണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു, പ്രജുഷ പറഞ്ഞു.