ഐപിഎൽ 18-ാം സീസൺ അവസാന ലാപ്പിലായതോടെ വമ്പൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും പുറത്തായി. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏഴ് വിജയവുമായി തലപ്പത്ത് എത്തിയ മുംബൈയാണ് ഒന്നാമത്. തൊട്ടുപിന്നാലെയുള്ള ആർ.സി.ബിക്കും ഏഴ് ജയമാണുള്ളത്. അറു വിജയം വീതമായി പഞ്ചാബും ഗുജറാത്തുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ആറു ജയമുണ്ടെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഡൽഹി അഞ്ചാം സ്ഥാനത്താണ്. ഇനി ആരൊക്കെ പ്ലേ ഓഫിലേക്ക് കടക്കുമെന്ന് പരിശോധിക്കാം.
നാലു മത്സരം മാത്രം ശേഷിക്കുന്ന ബെംഗളൂരുവിന് രണ്ടു ജയം മാത്രമുണ്ടെങ്കിൽ 18 പോയിന്റുമായി പ്ലേഓഫ് ഉറപ്പിക്കാം. മൂന്ന് മത്സരം ശേഷിക്കുന്ന മുംബൈക്കും രണ്ടു ജയം മാത്രം മതി. അഞ്ചു മത്സരം ശേഷിക്കുന്ന ഗുജറാത്തിന് മൂന്ന് വിജയമുണ്ടെങ്കിൽ പ്ലേ ഓഫ് ഉറപ്പാക്കാം. 4 മത്സരത്തിൽ മൂന്നെണ്ണത്തിൽ വിജയിച്ചാൽ 19 പേയിന്റുമായി പഞ്ചാബിനും പ്ലേ ഓഫ് കളിക്കാം. നാലു മത്സരത്തിൽ മൂന്നെണ്ണം ജയിച്ചാൽ ഡൽഹിക്കും മോഹിക്കാം പ്ലേ ഓഫ്.
പഞ്ചാബിന് ഇനി കളിക്കേണ്ടത് ലക്നൗ, ഡൽഹി, മുംബൈ, രാജസ്ഥാൻ എന്നിവർക്കെതിരെയാണ്. അവസാന അഞ്ചു മത്സരത്തിൽ ഒരു മത്സരം മാത്രമാണ് പഞ്ചാബ് തോറ്റത്. അവസാന നാലു മത്സരത്തിലെ മൂന്ന് തേൽവിയാണ് ഡൽഹിയെ അഞ്ചാം സ്ഥാനത്താക്കിയത്. സമാനമാണ് ലക്നൗവിന്റെ കാര്യവും. പത്തുപോയിന്റുള്ള ലക്നൗവും 4 മത്സരത്തിൽ മൂന്നെണ്ണം തോറ്റിരുന്നു. അതേസമയം എൽ.എസ്.ജിയുടെ നെറ്റ് റൺറേറ്റും പരിതാപകരമാണ്. ഇനി അവർ കളിക്കേണ്ടത് പോയിന്റ് ടേബിളിലെ ആദ്യ നാലുപേരോടാണ്.