അഭിനയ ജീവിതത്തിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ അജിത്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഉപയോഗിക്കാനും അത് പരമാവധി പ്രയോജനപ്പെടുത്താനുമാണ് ആഗ്രഹിക്കുന്നതെന്ന് അജിത് പ്രതികരിച്ചു. പത്മഭൂഷൻ പുരസ്കാരം സ്വീകരിച്ച ശേഷം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം. ഏപ്രിൽ 28-ന് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് അജിതിന് പത്മഭൂഷൻ ലഭിച്ചത്.
”ഞാൻ വിരമിക്കാൻ നിർബന്ധിതനായേക്കാം. എപ്പോൾ വിരമിക്കണമെന്ന് ഞാൻ പ്ലാൻ ചെയ്യുന്നതിൽ കാര്യമൊന്നുമില്ല. ഒന്നിനെയും നിസാരമായി കാണാൻ കഴിയില്ല. ഉണർന്നിരിക്കാനും ജീവനോടെയുണ്ടെന്ന് തോന്നുന്നതുമൊക്കെ ഒരു അനുഗ്രഹമാണ്”.
പരിക്കുകളിലൂടെയും ശസ്ത്രക്രിയകളിലൂടെയും കടന്നുപോയിട്ടുള്ള ആളാണ് ഞാൻ. കാൻസറിനെ അതിജീവിച്ച സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ട്. ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസിലാക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷവും പ്രയോജപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒട്ടും സമയം പാഴാക്കാതെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അജിത് പറഞ്ഞു.