നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനും നോട്ടീസ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. ഇഡി നൽകിയ കുറ്റപത്രത്തിൽ മറുപടി അയക്കാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇഡി ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. മെയ് 8ന് കേസ് വീണ്ടും പരിഗണിക്കും.