നടി അവനീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് തരാം വിരാട് കോലി. ഇൻസ്റ്റഗ്രാമിലെ സാങ്കേതിക പിഴവാണെന്നായിരുന്നു കോലിയുടെ വിശദീകരണം. കഴിഞ്ഞ ബുധനാഴ്ചയാണ് ഹിന്ദി ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്ന അവനീത് കൗർ ഇൻസ്റ്റഗ്രാമിൽ തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചത്.
23 കാരിയായ നടിയുടെ ഗോവയിലേക്കുള്ള സമീപകാല യാത്രയിലെ ഫോട്ടോകളാണ് ഇവ. അവനീതിന്റെ ഫാൻ പേജുകളിൽ പ്രചരിച്ച ചിത്രങ്ങളിൽ പച്ച ബ്രാലെറ്റും ബിക്കിനി സ്കാർഫുമായിരുന്നു നടിയുടെ വേഷം. വിരാട് കോലി ലൈക്ക് ചെയ്തതോടെ ചിത്രങ്ങൾ അതിവേഗം വൈറലായി. കോലിയും നടിയും പ്രണയത്തിലാണെന്ന തരത്തിൽ വരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണവും തുടങ്ങി.
View this post on Instagram
അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ കോലി ചിത്രങ്ങൾ അൺലൈക്ക് ചെയ്തു. തുടർന്നാണ് താരത്തിന്റെ വിശദീകരണം. ഫീഡ് ക്ലിയർ ചെയ്യുമ്പോൾ അൽഗൊരിതം തെറ്റായി ഒരിടപെടൽ രെജിസ്റ്റർ ചെയ്തതാകണം. അല്ലാതെ അതിനുപിന്നിൽ മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല. അനാവശ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും കോലി പങ്കുവച്ച കുറിപ്പിൽ ആരാധകരോട് ആവശ്യപ്പെട്ടു.
















