കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തലയിൽ ചക്ക വീണ് ഒൻപതു വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിസാണ് സംഭവം. ഇന്ന് രാവിലെ ഒമ്പതരയോടെയയിരുന്നു അപകടം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീടിന് മുന്നിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് തസ്നി തലയിലേക്ക് വലിയ ചക്ക വീണത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.