അന്തരിച്ച നടനും മിമിക്ര കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു, റീലുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇവർക്കെതിരെ സൈബർ ആക്രമണവും രൂക്ഷമാണ്. ഇപ്പോൾ പങ്കുവച്ച മേക്ക് ഓവർ വീഡിയോയ്‌ക്കും രൂക്ഷമായ പരിഹാസവും ബോഡി ഷെയ്മിംഗുമാണ് അവർക്ക് നേരിടേണ്ടിവരുന്നത്. ഇതിനിടെ ചിലർ രേണുവിനെ പിന്തുണച്ചും മേക്കോവറിന് നല്ല അഭിപ്രായം പങ്കുവയ്‌ക്കുന്നുണ്ട്. അതേസമയം മോശം കമന്റുകൾക്ക് രേണു മറുപടി നൽകുകയും ചെയ്തു.
പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു രേണുവിന്റെ മറുപടി. ‘രേണു പൃഥ്വിരാജിനോട് ഒരു ചാന്‍സ് ചോദിക്കെണേ. ഉറപ്പായും കിട്ടും. അത്രക്കും അഭിനയമാണ്. ഒരു രക്ഷയുമില്ല’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ‘അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും’ എന്ന് രേണു തിരിച്ചടിച്ചു.
“എങ്ങനെക്ക് മേക്കപ് ചെയ്താലും മോന്ത വണ്ടിഇടിച്ച കാപ്പികാലം പോലെയാണല്ലോ”, “ഒരു വശത്തെ തുണി പോയി ഇനി കുറച്ചു കഴിയുമ്പോ ഇപ്പുറത്തെ തുണിയും പോകും പിന്നെ two പീസിൽ irangum എന്നിട് സുധിച്ചെട്ടന്റെ പേരും”
“എന്ത് ചെയ്തിട്ടും മെന ആകാണില്ല ല്ലോ സജി”,”പാറ്റയ്‌ക്ക് മരുന്നടിക്കുന്നോ”,”ഉള്ളത് പറയാല്ലോ ഒരു വയസ്സായ അമ്മച്ചി മോഡേൺ dress ഇട്ട് വന്നപോലെ ഉണ്ട്” തുടങ്ങിയവയാണ് കമൻ്റുകൾ. ഇതിൽ ഏറിയ പങ്കും സ്ത്രീകളുടേതാണ്.
View this post on Instagram
“>















