തൃശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. തൃശൂർപൂരത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ഇക്കുറി ഒരുക്കുന്ന ‘ഈസ്റ്റേൺ പെൺ പൂരം’ വ്യത്യസ്തമായ പരിപാടി അവതരിപ്പിച്ചിരിക്കുകയാണ്.
പൂരത്തിന്റെ ഓരോ ചുവടുകളിലും തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന സ്ത്രീകളെ ഈ സംരംഭത്തിലൂടെ ആദരിക്കുകയാണ് ഈസ്റ്റേൺ ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ഈസ്റ്റേൺ പെൺപൂരം’ പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവർക്ക് പിന്തുണ നൽകാനും ഈസ്റ്റേൺ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവയാണ് ‘പെൺ പൂരം സെൽഫി സ്പോട്ട്, സ്ത്രീകൾക്ക് വിശ്രമിക്കാനും പൂരത്തിന്റെ ആഘോഷങ്ങൾ സുരക്ഷിതമായി ആസ്വദിക്കാനും സാധിക്കുന്ന ‘പെൺ ഇടം’ എന്നിവ.
പൂരനഗരിയിലെ ഈസ്റ്റേൺ പെൺപൂരം പ്രദർശന സ്റ്റാൾ ഈസ്റ്റേൺ എവിപി സെയിൽസ് ലൗലി ബേബിയും പ്രസിദ്ധ കുറുങ്കുഴൽ വാദകയുമായ ഹൃദ്യ കെ. സുധീഷും ചേർന്ന് നിർവഹിച്ചു. ഈ വർഷത്തെ പൂരത്തിൽ കുറുങ്കുഴൽ വാദനത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹൃദ്യ കെ. സുധീഷിന്റെ ജീവിതയാത്രയെ ആസ്പദമാക്കി ഈസ്റ്റേൺ നിർമിച്ച ഹൃദ്യമായ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
ഹൃദ്യയുടെ ജീവിതം ‘ഈസ്റ്റേൺ പെൺപൂരം’ എന്ന ആശയത്തിന് ഏറ്റവും ഉചിതമായ ഉദാഹരണമാണ്. വരും വർഷങ്ങളിൽ കൂടുതൽ സ്ത്രീകൾ തൃശൂർ പൂരം പോലെയുള്ള സാംസ്കാരികോത്സവങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇത് പ്രചോദനമായേക്കും എന്ന് കരുതുന്നുവെന്ന് ഈസ്റ്റേൺ സി.ഇ.ഒ. ഗിരീഷ് നായർ അഭിപ്രായപ്പെട്ടു. നാല് പതിറ്റാണ്ടിലേറെയായി കേരളീയ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനും അതിന് ജീവൻ നൽകുന്ന വ്യക്തികളെയും, പ്രത്യേകിച്ച് സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈസ്റ്റേൺ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് ഗിരീഷ് നായർ കൂട്ടിച്ചേർത്തു.