തിരുവനന്തപുരം: കെ പി സി സി അധ്യക്ഷൻ കെ സുധാകരൻഎ കെ ആൻറണിയുമായി കൂടിക്കാഴ്ച നടത്തി.കെ പി സി സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ പടിയിറക്കാൻ എതിർ ഗ്രോപ്പുകൾ പതിനെട്ടടവും പയറ്റുന്നതിനിടെയാണ് ഈ സന്ദർശനം . കെപിസിസിയിൽ നിന്നും ഇറങ്ങി നേരെ എ കെ ആൻറണിയുടെ വസതിയിലാണ് എത്തിയത്.
നേതൃമാറ്റ ചർച്ചകൾ സംബന്ധിച്ച് കെ സി വേണുഗോപാലിന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് സുധാകരൻ എ കെ ആൻറണിയുമായി കൂടിക്കാഴ്ച നടത്തിയത്.എ കെ ആന്റണിയുമായി പല വിഷയങ്ങളും സംസാരിച്ചുവെന്ന് സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു . സംസാരിച്ച വിഷയങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.
നേരത്തെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ നീക്കേണ്ട സാഹചര്യമില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രസതാവിച്ചിരുന്നു. കെ സുധാകരന്റെത് മികച്ച പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനാകാൻ യോഗ്യനെന്നും മാർട്ടിൻ ജോർജ്. പറഞ്ഞു.















