ഡൽഹിക്കെതിരെയുള്ള ഹൈദരാബാദ് സൺറൈസേഴ്സിന്റെ നിർണായക മത്സരത്തിൽ കേരള രഞ്ജി ടീം നായകൻ സച്ചിൻ ബേബി ഇലവനിൽ ഇടംപിടിച്ചു. ഹൈദരാബാദിന്റെ 11-ാം മത്സരത്തിലാണ് ഇടം കൈയൻ ബാറ്റർക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. രഞ്ജി ട്രോഫി ഫൈനൽ കളിച്ച കേരളത്തിനായി നിർണായക പ്രകടനം നടത്തിയ താരമാണ് സച്ചിൻ ബേബി. നിതീഷ് കുമാർ റെഡ്ഡിയെയും കമിന്ദു മെൻഡിസിനെയും പുറത്തിരുത്തിയാണ് സച്ചിനെയും അഭിനവ് മനോഹറിനെയും ടീമിൽ ഉൾപ്പെടുത്തിയത്.
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്‌ക്കാണ് സച്ചിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. രാജസ്ഥാൻ റോയൽസിനും ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനും കളിച്ചിട്ടുള്ള താരമാണ് സച്ചിൻ ബേബി. 19-ാം മത്സരങ്ങളിൽ നിന്ന് 144 റൺസാണ് താരം നേടിയത്. 33 ആണ് ഉയർന്ന സ്കോർ. ബൗളിംഗിൽ രണ്ടു വിക്കറ്റും നേടാൻ സാധിച്ചിട്ടുണ്ട്. അതേസമയം ഡൽഹി നിരയിൽ പേസർ ടി നടരാജനും ഈ സീസണിൽ ആദ്യമായി അവസരം ലഭിച്ചു.