ഇന്ത്യ-പാകിസ്താൻ സംഘർഷ സാദ്ധ്യതകൾ വിലയുരിത്തി സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം. 1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുമ്പ് നൽകിയ നിർദേശങ്ങൾ ഉൾപ്പടെയാണ് നൽകിയിരിക്കുന്നത്. ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം.ചില സംസ്ഥാനങ്ങൾക്ക് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തും. ഇതിന്റെ ഭാഗമായി മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അതേസമയം അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായ തിരിച്ചടി നൽകുകയുമാണ്. ഇതുവരെ ഇന്ത്യ നയതന്ത്ര തലത്തിൽ പാകിസ്താന് വലിയ തിരിച്ചടികളാണ് നൽകിയത്. 1960 ലെ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും വ്യാപാര ബന്ധം അവസാനിപ്പിക്കുയും ചെയ്തു.