ഏഥറിന് വിപണിയില്‍ തണുത്ത അരങ്ങേറ്റം; ലിസ്റ്റിംഗിനു ശേഷം മൂല്യം 4% ഇടിഞ്ഞു, റിസ്‌ക് എടുക്കാവുന്നവര്‍ക്ക് ഹോള്‍ഡ് ചെയ്യാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഏഥറിന് വിപണിയില്‍ തണുത്ത അരങ്ങേറ്റം; ലിസ്റ്റിംഗിനു ശേഷം മൂല്യം 4% ഇടിഞ്ഞു, റിസ്‌ക് എടുക്കാവുന്നവര്‍ക്ക് ഹോള്‍ഡ് ചെയ്യാം

ഉയര്‍ന്ന വിലനിര്‍ണ്ണയവും ഇവി മേഖലയിലെ തിരിച്ചടികളുമാണ് ദുര്‍ബലമായ പ്രകടനത്തിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 01:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിക്ക് വിപണിയില്‍ തണുത്ത അരങ്ങേറ്റം. ചൊവ്വാഴ്ച 2.2% മാത്രം ലിസ്റ്റിംഗ് നേട്ടത്തിലാണ് ഏഥര്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 321 രൂപയ്‌ക്ക് ഇഷ്യു ചെയ്ത ഓഹരികള്‍ 328 രൂപയിലാണ് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്.

എന്നാല്‍ വിപണി വികാരം പൊതുവെ ദുര്‍ബലമായിരുന്നതിനാല്‍ ഏഥറിനും തുടക്ക നേട്ടം ഉണ്ടാക്കാനായില്ല. വൈകാതെ 4% ഇടിഞ്ഞ് 308.95 രൂപയെന്ന താഴ്ന്ന ഇന്‍ട്രാഡേ നിലയിലെത്തി ഓഹരി.

2,981 കോടി രൂപയുടെ ഏഥര്‍ ഐപിഒ 1.43 മടങ്ങാണ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത്. റീട്ടെയ്‌ലര്‍മാരടക്കം എല്ലാ വിഭാഗങ്ങളിലും ഡിമാന്‍ഡ് കുറവായിരുന്നു. ഉയര്‍ന്ന വിലനിര്‍ണ്ണയവും ഇവി മേഖലയിലെ തിരിച്ചടികളുമാണ് ദുര്‍ബലമായ പ്രകടനത്തിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

”പ്രതീക്ഷിച്ചതുപോലെ, ആക്രമണാത്മക മൂല്യനിര്‍ണ്ണയം കണക്കിലെടുക്കുമ്പോള്‍, പ്രത്യേകിച്ച് പ്രധാന എതിരാളിയായ ഒല ഇലക്ട്രിക്കിനോട് താരതമ്യം ചെയ്യുമ്പോള്‍ ഒരു ഫ്‌ളാറ്റ് ലിസ്റ്റിംഗ് ന്യായീകരിക്കാന്‍ കഴിയും,” മേഹ്ത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.

”ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം വളരെ മത്സരാധിഷ്ഠിതവും മൂലധനം ആവശ്യമുള്ളതുമായി തുടരുന്നു. വിപണിയിലെ മുന്‍നിര കമ്പനികള്‍ ഉള്‍പ്പെടെ മിക്ക കമ്പനികളും ഇപ്പോഴും ബിസിനസ് ലാഭത്തിലെത്തിക്കാന്‍ പാടുപെടുന്നു. ഹ്രസ്വകാലം മുതല്‍ മീഡിയം ടേം വരെയുള്ള അസ്ഥിരതകള്‍ താങ്ങാവുന്ന, റിസ്‌ക് എടുക്കാവുന്ന നിക്ഷേപകരോട്് മാത്രം ‘ഹോള്‍ഡ്’ ചെയ്യാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. യാഥാസ്ഥിതിക നിക്ഷേപകര്‍ സ്റ്റോക്ക് കൂടുതല്‍ ന്യായമായ മൂല്യനിര്‍ണ്ണയത്തില്‍ സ്ഥിരത കൈവരിക്കുന്നതുവരെ കാത്തിരിക്കണം,’ തപ്‌സെ കൂട്ടിച്ചേര്‍ത്തു.

ടൂവീലര്‍ ഇവി മേഖല ഇപ്പോഴും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ളതാണെന്നും ബിസിനസ് പ്രകടനത്തിലും സ്റ്റോക്ക് വിലയിലും ശക്തമായ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ടെന്നും തപ്സെ കൂട്ടിച്ചേര്‍ത്തു.

2013 ല്‍ സ്ഥാപിതമായ ഏഥര്‍ തങ്ങളുടെ സ്‌കൂട്ടറുകള്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്യുകയും 300 നഗരങ്ങളിലായി 2,600-ലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഉല്‍പ്പന്ന നിരയില്‍ ഏഥര്‍ 450 ഉം ഏഥര്‍ റിസ്റ്റയും ഉള്‍പ്പെടുന്നു.

മഹാരാഷ്‌ട്രയില്‍ ഒരു പുതിയ ഫാക്ടറിക്ക് ധനസഹായം നല്‍കുന്നതിനും കടം തിരിച്ചടയ്‌ക്കുന്നതിനും ഗവേഷണ വികസനത്തില്‍ നിക്ഷേപിക്കുന്നതിനും ഐപിഒ വരുമാനം ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍, ഏഥര്‍ 1,754 കോടി രൂപയുടെ വരുമാനവും 1,059 കോടി രൂപയുടെ അറ്റനഷ്ടവും രേഖപ്പെടുത്തി.

Tags: Stock marketIPOEVATHER
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies