പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അതിർത്തിയിൽ വ്യോമാഭ്യാസം നടത്താൻ വ്യോമസേന. കേന്ദ്രം Notice to Airmen (NOTAM) നൽകിയിട്ടുണ്ട്. നാളെയും മറ്റന്നാളുമായാണ് വ്യോമസേനയുടെ അഭ്യാസ പ്രകടനം നടക്കുക. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയുടെ തെക്കൻ പ്രദേശത്താകും അഭ്യാസം. റഫാൽ, സുഖേയ്-2000 മിറാഷ് 30s യുദ്ധവിമാനങ്ങളാണ് പ്രകടനത്തിൽ അണിനിരക്കുക
വ്യോമാഭ്യാസത്തില്‍ സേന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ പതിവ് പരിശീലനത്തിന്റെയും ജാഗ്രതയുടെയും ഭാഗവുമാണിത്. നേട്ടീസ് പ്രകാരം അഭ്യാസ പ്രകടനങ്ങൾ നാളെ വൈകിട്ട് 3.30ന് ആരംഭിച്ച് മറ്റന്നാൾ രാത്രി 9.30 വരെ തുടരും. എയർസ്‌പേസ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.