സ്കാൽപ്പും ഹാമറും കാമികാസയും; ഒപ്പം റഫാൽ യുദ്ധവിമാനങ്ങളും; പാക് ഭീകരതാവളങ്ങൾ ചുട്ടെരിക്കാൻ സൈന്യത്തിന് കരുത്തേകിയവർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കാൽപ്പും ഹാമറും കാമികാസയും; ഒപ്പം റഫാൽ യുദ്ധവിമാനങ്ങളും; പാക് ഭീകരതാവളങ്ങൾ ചുട്ടെരിക്കാൻ സൈന്യത്തിന് കരുത്തേകിയവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 10:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഹൽ​ഗാമിന് കൃത്യമായ മറുപടി നൽകാൻ ഭാരതത്തിന് കരുത്തേകിയത് റഫാൽ യുദ്ധവിമാനങ്ങളും സ്കാൽപ് മിസൈലുകളുമെന്ന് റിപ്പോർട്ട്. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യയ്‌ക്കുള്ളിൽ ഇരുന്ന് കൊണ്ട് സൈന്യം ചുട്ടെരിച്ചത്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ഒപ്പം സാധാരണക്കാരുടെ ജീവൻ പൊലിയരുതെന്ന നി‍ർബന്ധവുമുണ്ട്. അതിനാൽ അതീവ ​കൃത്യതയുള്ള യുദ്ധോപകരങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായതെന്നാണ് വിവരം. റഫാൽ യുദ്ധവിമാനങ്ങളിൽ നിന്നാണ് സ്കാൽപ്പ് മിസൈലുകൾ ഇന്ത്യ തൊടുത്തുവിട്ടത്. പാക് അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ ഉള്ളിലാണ് പല ഭീകരകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അവിടേക്കാണ് ഇന്ത്യ മിസൈലുകളും ബോംബുകളും കൃത്യമായി കുതിച്ചത്..

സ്കാൽപ്പ് മിസൈലുകൾ

450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് സ്കാൽപ്പ് ക്രൂയിസ് മിസൈലുകൾ. സ്റ്റോം ഷാഡോ എന്നും ഇവ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തച്ചുടയ്‌ക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. എത്ര പ്രതികൂല കാലാവസ്ഥയിലും ഇവ പ്രവർത്തിക്കും. മിസൈലിലെ ഇൻഫ്രാറെഡ് സംവിധാനം പ്രദേശത്തിന്റെ കൃത്യതയും നാശനഷ്ടവും ഉറപ്പാക്കാൻ സഹായിക്കുന്നു. യൂറോപ്യൻ കൺസോർഷ്യമായ എംബിഡിഎയാണ് മിസൈൽ നിർമ്മാതാക്കൾ. റഷ്യയ്‌ക്കെതിരെ യുക്രെയ്ൻ ആദ്യം തൊടുത്ത വിട്ടത് സ്കാൽപ്പ് ക്രൂയിസ് മിസൈലുകളാണ്.

ഹാമർ ബോംബുകൾ

ലഷ്കർ ഇ തൊയ്ബയും ജെയ്ഷ്-ഇ-മുഹമ്മദിന്റെയും പരിശീലന കേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന ബങ്കറുകൾ, ബഹുനില കെട്ടിടങ്ങൾ തുടങ്ങിയ തകർക്കാനാണ് ഹാമർ ബോംബുകൾ ഉപയോ​ഗപ്പെടുത്തിയത്. 70 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകൾ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്‌സറ്റന്‍ഡഡ് റേഞ്ച്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരു എയർ-ടു-ഗ്രൗണ്ട് യുദ്ധോപകരണമാണ്. ജിപിഎസ്, ഇൻഫ്രാറെഡ്– ലേസർ രശ്മികൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാൽ അതിന്റെ സഹായത്താൽ കൂറ്റൻ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാൻ സാധിക്കും. റഫാല്‍ വിമാനങ്ങളില്‍ ഒരുസമയം ആറ് ഹാമ്മറുകൾ വരെ വഹിക്കാനാകും
ഫ്രഞ്ച് കമ്പനിയായ സഫ്രാനാണ് ഇതിന്റെ നിർമാതാക്കൾ.

കാമികാസ ഡ്രോണുകൾ

കാമികാസ ഡ്രോണുകൾ അഥവാ ആത്മഹത്യ ഡ്രോണുകളും ഓപ്പറേഷന് ഉപയോ​ഗിച്ചെന്നും റിപ്പോർട്ടുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച ചെറിയ ആളില്ലാ വിമാനം എന്ന് വിളിക്കാവുന്ന ഇവ ശത്രു പാളയത്തിലേക്ക് നേരിട്ട് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കും.

റഫാൽ യുദ്ധവിമാനങ്ങൾ

15.30 മീറ്ററാണ് വിമാനത്തിന്റെ നീളം. 10.90 മീറ്റർ നീളമുള്ള ചിറകുകളും 5.30 മീറ്റർ ഉയരവുമുള്ള റഫാൽ 24.5 ടൺ ഭാരം വരെ വഹിക്കും. ഇതിന് പുറമേ ബാഹ്യമായി 9.5 ടൺ ഭാരവും വഹിക്കാൻ കഴിയും. മണിക്കൂറിൽ 1,389 കിലോമീറ്റർ വേ​ഗതയിൽ 50,000 അടി ഉയരത്തിൽ വരെ പ്രതിരോധം തീർക്കാൻ സാധിക്കും. ആണവമിസൈലുകൾ കൊണ്ടുള്ള ആക്രമണത്തിനും ശേഷിയുണ്ട്. ആക്രമിക്കുന്ന ശത്രു മിസൈലുകൾ വഴിതിരിച്ചുവിടും രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോ​ഗിച്ചതും റഫാലായിരുന്നു.

Tags: RafealOperation Sindoor
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies