ഓപ്പറേഷന്‍ സിന്ദൂറില്‍ തകരാതെ ഇന്ത്യന്‍ വിപണി; പരിഭ്രാന്തിയില്ല, 6% ഇടിഞ്ഞ് പാകിസ്ഥാന്‍ ഓഹരി വിപണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഓപ്പറേഷന്‍ സിന്ദൂറില്‍ തകരാതെ ഇന്ത്യന്‍ വിപണി; പരിഭ്രാന്തിയില്ല, 6% ഇടിഞ്ഞ് പാകിസ്ഥാന്‍ ഓഹരി വിപണി

ഓപ്പറേഷന്‍ സിന്ദൂറിന്റെ പരിമിത സ്വഭാവമാണ് വിപണി മുഖ്യമായും കണക്കിലെടുത്തതെന്ന് ഡോ. വിജയകുമാര്‍ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 01:27 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തിന് ശേഷവും പിടിച്ചുനിന്ന് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച രാവിലെ കുത്തനെ വീണെങ്കിലും വൈകാത വിപണി വലിയ തിരിച്ചുവരവ് നടത്തി.

സെന്‍സെക്‌സ് ഇന്നലത്തെ ക്ലോസിംഗ് ലെവലായ 80,641.07 ല്‍ നിന്ന് 692 പോയന്റ് താഴ്ന്ന് 79,948.80 ലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വൈകാതെ 200 പോയന്റോളം തിരികെ പിടിച്ച് 80,845 ലെത്തി. നിഫ്റ്റി 50 യും സമാനമായാണ് പ്രതികരിച്ചത്.

അര്‍ദ്ധരാത്രിക്ക് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ ആക്രമണം നടത്തിയതോടെ വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് പ്രതീക്ഷിച്ചിരുന്നത്. സാധാരണയായി സൈനിക ആക്രമണങ്ങള്‍ വിപണിയുടെ വികാരത്തെ താഴോട്ടടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ ഇടിവ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല.

രണ്ട് കാരണങ്ങളാണ് വിപണി പിടിച്ചു നിന്നതിന് ഉപോദ്ബലകമായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ. വി കെ വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നത്.

തിരിച്ചടിയുടെ സ്വഭാവം

ഓപ്പറേഷന്‍ സിന്ദൂറിന്റെ പരിമിത സ്വഭാവമാണ് വിപണി മുഖ്യമായും കണക്കിലെടുത്തതെന്ന് ഡോ. വിജയകുമാര്‍ പറയുന്നു. പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ട് സൂക്ഷ്മവും കൃത്യവുമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്ഥാന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇന്ത്യയുടെ തിരിച്ചടി വിപണിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എഫ്‌ഐഐകള്‍ ശക്തം

വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) ശക്തമായ സാന്നിധ്യമാണ് മറ്റൊരു അുകൂല ഘടകം.

‘ഇപ്പോള്‍ വിപണിയുടെ പ്രധാന ഉത്തേജകം തുടര്‍ച്ചയായ എഫ്ഐഐ വാങ്ങലുകളാണ്. കഴിഞ്ഞ 14 വ്യാപാര സെഷനുകളിലായി 43,940 കോടി രൂപ എഫ്‌ഐഐകള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചു,’ ഡോ. വിജയകുമാര്‍ പറഞ്ഞു. ‘ദുര്‍ബലമായ ഡോളര്‍, യുഎസിലെയും ചൈനയിലെയും മന്ദഗതിയിലുള്ള വളര്‍ച്ച, ഇന്ത്യയുടെ ആപേക്ഷിക പ്രകടനം തുടങ്ങിയ ആഗോള മാക്രോകളില്‍ എഫ്ഐഐകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭൗമരാഷ്‌ട്രീയ അപകടസാധ്യതകള്‍ക്കിടയിലും ഇത് വിപണിയെ സ്ഥിരമായി നിലനിര്‍ത്തും.’ അദ്ദേഹം നിരീക്ഷിച്ചു.

ലാര്‍ജ് കാപ് ഓഹരികളിലാണ് എഫ്‌ഐഐകള്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിപണിയില്‍ ചാഞ്ചാട്ട സാധ്യത

ഇതൊക്കെയാണെങ്കിലും വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. സൈനിക നടപടികളിലെ വര്‍ധന, ആഗോള താരിഫ് സമ്മര്‍ദ്ദങ്ങള്‍, മേയ് 7 ലെ യുഎസ് കേന്ദ്ര ബാങ്ക് നയ പ്രഖ്യാപനം എന്നിവ വിപണിയിലെ ച്ഞ്ചാട്ടം വര്‍ധിപ്പിക്കാനാണ് സാധ്യതയെന്ന് മെഹ്ത ഇക്വിറ്റീസിലെ സീനിയര്‍ വൈസ് പ്രസിഡന്റായ പ്രശാന്ത് തപ്‌സെ പറയുന്നു.

കറാച്ചിയില്‍ 6% തകര്‍ച്ച

ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഓഹരി വിപണിയില്‍ പരിഭ്രാന്തി. പാകിസ്ഥാനിലെ പ്രധാന വിപണി സൂചികയായ കറാച്ചി-100, 6% ഇടിഞ്ഞു. 6272 പോയന്റ് ഇടിഞ്ഞ് 107,296.64 ലേക്കാണ് പാക് വിപണി വീണത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കെഎസ്ഇ-100, 3.7% ഇടിഞ്ഞിരുന്നു.

 

Tags: Stock marketSENSEXNIFTYPahalgam attackFIIOperation Sindoor
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies