പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായതോടെ ഐപിഎൽ ഉൾപ്പടെയുള്ള വലിയ ടൂർണമെന്റുകൾ നിർത്തിവയ്‌ക്കുമോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യ പാകിസ്താനിലെ ഭീകര ക്യാമ്പുകൾ തകർത്ത് തരിപ്പണമാക്കിയത്. ഇതിന് പിന്നാലെയാണ് ആശങ്കകൾ മുളപാെട്ടിയത്. എന്നാൽ ടൂർണമെന്റ് മാറ്റിവയ്‌ക്കാനോ നിർത്തിവയ്‌ക്കാനോ തരത്തിലുള്ള സാഹചര്യങ്ങൾ നിലവിൽ ഇല്ലെന്ന് ബിസിസിഐയെ ഉദ്ദരിച്ച് എഎൻഐ വ്യക്തമാക്കി.
മുൻ നിശ്ചയിച്ച പ്രകാരം തന്നെ ടൂർണമെന്റ് നടക്കുമെന്നും അവർ അറിയിച്ചു. വേദികളിൽ ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ ഒരിക്കലും ഐപിഎൽ മാറ്റിവച്ചിട്ടില്ല. കൊവിഡ് കാലഘട്ടത്തിൽ പോലും ടൂർണമെന്റിന് മാറ്റമുണ്ടായിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിനെ തുടർന്ന് 2009ൽ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിൽ നടത്തിയിരുന്നു. 2014 ൽ ഐപിഎല്ലിന്റെ ആദ്യ ഘട്ടം യുഎഇയിലും സംഘടിപ്പിച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പിനെ തുടർന്നായിരുന്നു. അതേസമയം പാകിസ്താൻ സൂപ്പർ ലീഗും തുടരുമെന്ന് പിസിബി വ്യക്തമാക്കി.















