ഇസ്ലാമബാദ്: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തക്കതായ തിരിച്ചടി നൽകിയതിന് പിന്നാലെ ഭയന്നുവിറച്ച് പാകിസ്താൻ. ആണവായുധ ഭീഷണി മുഴക്കിയ പാക് പ്രതിരോധമന്ത്രി തന്നെ നിലപാട് മാറ്റി രംഗത്തുവന്നു. പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ തിരിച്ചടി നിർത്തിയാൽ തങ്ങളും പ്രശ്‌നപരിഹാരത്തിന് തയാറാണെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.
ഇന്ത്യ പാകിസ്താനിലെ 9 ഭീകരതാവളങ്ങൾ വ്യോമാക്രമണത്തിലൂടെ തകർത്തതിനുപിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതിയകരണം വന്നിരിക്കുന്നത്. “പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ല. നമ്മുടെ സൈന്യം സജ്ജമാണ്. പക്ഷെ സംയമനം പാലിക്കാൻ ഞങ്ങൾ തയാറാണ്. ഇന്ത്യ നിലവിലെ സൈനിക നടപടികൾ നിർത്തിവച്ചാൽ ഞങ്ങളും നിർത്തും,” ഇസ്ലാമാബാദിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
പാകിസ്താൻ ഇതിനകം തന്നെ സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ ഇന്ത്യയുമായി ഒരു യുദ്ധം നടത്താൻ അഴുക്കുന്ന അവസ്ഥയിലല്ല. കൂടുതൽ സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമമായാണ് പാക് പ്രതിരോധ മന്ത്രിയുടെ നീക്കം കാണപ്പെടുന്നത്. പുലർച്ചെ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഭീകരരുടെ പരിശീലന, റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾ,ആയുധ സംഭരണ ശാലകൾ, ഭീകരൻ മസൂദ് അസറിന്റെ ഒളിത്താളം എന്നിവ കൃത്യമായി ആക്രമിച്ച് തകർക്കുകയായിരുന്നു.