കൊച്ചി: ഫാഷന്‍ ലോകത്തെ വിസ്മയകാഴ്ചകളുമായി ലുലു ഫാഷന്‍ വീക്കിന് മെയ് 8ന്(നാളെ) തുടക്കമാകും. വ്യാഴാഴ്ച തുടങ്ങി മെയ് 11വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ മോഡലുകളും ഷോ ഡയറക്ടേഴ്‌സും അണിനിരക്കും.യു എസ് പോളോയാണ് ഫാഷന്‍ വീക്കിന്റെ പ്രധാന സ്പേൺസർ, പവേര്‍ഡ് ബൈ പാര്‍ട്ട്ണര്‍ അമുക്തിയാണ്. ഈ വർഷത്തെ ലുലു ഫാഷന്‍ വീക്കിന്റെ ലോഗോ പ്രകാശനം നടൻ ആസിഫ് അലി നിര്‍വഹിച്ചു.
സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത, നടന്‍ സ്വാതിദാസ് പ്രഭു, സംവിധാകൻ കെ.വി താമര്‍, ക്യാമറമാൻ അയസ്, ബാലതാരം ഓര്‍ഹാന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌സ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ബൈയ്യിങ് മാനേജര്‍ സന്തോഷ് കൊട്ടാരത്ത് എന്നിവർ സംബന്ധിച്ചു.ലോകോത്തര ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നിരവധി ഫാഷന്‍ ഷോകള്‍ അരങ്ങേറും.
ഫാഷന്‍ ട്രന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരങ്ങൾ അവതരിപ്പിച്ചു കൊണ്ടായിരിക്കും ഷോ മുന്നേറുക. വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ റാംപില്‍ ചുവടുവയ്‌ക്കും. എല്ലാ ദിവസവും വൈകീട്ട് 4.30 ന് ഫാഷൻ ഷോ തുടങ്ങും.മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുന്ന വേറിട്ട അവസരമാകും ലുലു ഫാഷന്‍ വീക്ക് സമ്മാനിക്കുക. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും. ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഫാഷന്‍ അവാര്‍ഡുകളും അരങ്ങേറും. ഷോ ഡയക്ടറും സ്‌റ്റൈലിസ്റ്റുമായ ഷയ് ലോബോ ആണ് ലുലു ഫേഷൻ ഷോ ഡയറക്ടര്‍.















