ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുളള വാർത്ത വായിക്കുന്നതിനിടെ പൊട്ടക്കരയുന്ന പാക് അവതാരകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞും വാക്കുകൾ മുറിഞ്ഞുമാണ് ലൈവ് വാർത്ത അവതരിപ്പിക്കുന്നത്. ഇടയ്‌ക്കിടെ ‘യാ അല്ലാ’ എന്നും അവർ പറയുന്നുണ്ട്.
ഇന്ത്യയുടെ സൈനിക നടപടിയിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടെന്നാണ് അവതാരകയുടെ അവകാശവാദം. കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും കരുണ കാണിക്കണമെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മിസൈൽ ആക്രമണത്തിന് പിന്നാലെ പാക് മീഡിയയിൽ വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ്. ഇന്ത്യയ്‌ക്ക് തിരിച്ചടി നൽകിയെന്നും റഫാൽ വിമാനങ്ങൾ തകർത്തു എന്നു പോലും അവകാശപ്പെടുന്നുണ്ട്.















