നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്, ഭീകരവാദം അതിജീവനത്തിന് അർഹതയില്ലാത്തതെന്ന് പൃഥ്വിരാജ്

Published by
Janam Web Desk

പാകിസ്താനിലെ ഭീകരാസ്ഥാനങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂറി’ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് സുകുമാരകന്‍.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നടൻ പ്രതികരണം അറിയിച്ചത്. “എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ഒന്നാണ് ഭീകരവാദം. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്. ജയ് ഹിന്ദ്”,- പൃഥ്വിരാജ് കുറിച്ചു.

നേരത്തെ ഇന്ത്യയുടെ നടപടിയെ രാഷ്‌ട്രീയ ഭേതമില്ലാതെ എല്ലാ പാർട്ടികളും സ്വാ​ഗതം ചെയ്യുകയും രാജ്യത്തിന്റെ നടപടികളിൽ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ണി മുകന്ദവും ഉൾപ്പടെയുള്ള സെലിബ്രറ്റികളും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.

പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും സ്ഥിതി ചെയ്യുന്ന നിരോധിത ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂര്‍ നടത്തിയത്. പഹൽ​ഗാം ഭീകരാക്രമണത്തിൽ നിരപരാധികളായ 26 പേരുടെ ജീവൻ നഷ്ടമായിരുന്നു. 25 തദ്ദേശീയരും ഒരു നേപ്പാളി സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.

 

Share
Leave a Comment