ശ്രീനഗര്‍: പൂഞ്ചില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് ഇതുസംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടു.പാക്ക് ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 15 പേർ കൊല്ലപ്പെട്ടു.
30 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും വിവരമുണ്ട്.പാക്ക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് പൂഞ്ചില്‍ നിന്നും 100 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനിലെ പ്രധാന തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ മുതല്‍ കശ്മീരിൽ അവരുടെ ഭഗത് നിന്ന് ഷെല്ലാക്രമണം തുടരുകയാണ്.
സാധാരണക്കാര്‍ക്ക് നേരെയുള്ള പാക്ക് ആക്രമണം തുടരുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ കേന്ദ്രം സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന് സിന്ദൂറിന് പകരം തിരിച്ചടിക്കുമെന്നാണ് പാകിസ്താന് പറയുന്നത്.