ഡെറാഡൂൺ: ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപത്താണ് അപകടമുണ്ടായത്. ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരകാശിയിലെ ഭാഗീരഥി നദിക്ക് സമീപത്തായിരുന്നു അപകടം.
ഗംഗോത്രി ധാമിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നൽകാൻ അദ്ദേഹം നിർദേശിച്ചു.
അപകടകാരണം വ്യക്തമല്ല. വീഴ്ചയിൽ ഹെലികോപ്റ്റർ പൂർണമായും തകർന്നനിലയിലാണ്.















