ന്യൂഡൽഹി: ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ഏത് സൈനിക നടപടിക്കും ശക്തമായ പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്താനുമായുള്ള സംഘർഷം വഷളാക്കാൻ ഇന്ത്യയ്‌ക്ക് താത്പര്യമില്ലെന്നും എന്നാൽ എന്തെങ്കിലും ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും ജയശങ്കർ പറഞ്ഞു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പാകിസ്താന് മുന്നറിയിപ്പ് നൽകിയത്.
“പഹൽഗാം ഭീകരാക്രമണമാണ് പാക് ഭീകരർക്ക് നേരെ ആക്രമണം നടത്താൻ ഇന്ത്യയെ നിർബന്ധിതരാക്കിയത്. നിലവിലെ സാഹചര്യം വഷളാക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമല്ല. എന്നാൽ ഇന്ത്യക്കെതിരെ സൈനിക ആക്രമണമുണ്ടായാൽ ശക്തമായി പ്രതിരോധിക്കും. ഇറാൻ ഇന്ത്യയുടെ അയൽരാജ്യം എന്ന നിലയിൽ സ്ഥിതിഗതികൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും” ജയശങ്കർ പറഞ്ഞു.
പാക് സൈന്യം ഇന്ത്യക്കെതിരെ തുടർച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. കഴിഞ്ഞ ദിവസമാണ് ഇറാൻ വിദേശകാര്യമന്ത്രി ഡൽഹിയിൽ എത്തിയത്.















