ന്യൂഡൽഹി: ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ പാകിസ്താന് നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് പിന്നാലെ വ്യാഴാഴ്ച രാത്രി ഇന്ത്യ കനത്ത പ്രത്യാക്രമണം തുടങ്ങി. പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമബാദില്‍ ഇന്ത്യയുടെ മിസൈല്‍ വര്‍ഷം.
കനത്ത വ്യോമാക്രമണമാണ് പാകിസ്താനില്‍ ഇന്ത്യ നടത്തുന്നത്. ലാഹോറിലും റാവല്‍പിണ്ടിയിലും സിയാല്‍കോട്ടിലും കറാച്ചിയിലും വന്‍ സ്ഫോടനങ്ങള്‍ നടന്നു.
പാക് നഗരങ്ങൾ പലതും ഇരുട്ടിലായി. ഇന്ത്യന്‍ യുദ്ധ വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രത പാലിക്കുകയാണ്. എന്താക്രമണം നേരിടാനും ഇന്ത്യ തയാറെടുത്തിരിക്കുകയാണ്.