രാജ്യം അഭിമുഖീകരിക്കുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് ഐപിഎൽ താത്കാലികമായി നിർത്തിവച്ചതിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. താത്കാലിക റദ്ദാക്കലിന് പിന്നാലെ തീരുമാനത്തിന് പിന്തുണയറിയിക്കുന്ന ആദ്യ ടീമും ചെന്നൈയാണ്. രാജ്യമാണ് ആദ്യമെന്നും ബാക്കിയെല്ലാം അതിന് ശേഷമേയുള്ളൂവെന്ന് പ്രഖ്യാപിക്കുന്നതാണ് ചെന്നൈയുടെ പോസ്റ്റ്. എക്സിൽ പങ്കുവച്ച പോസ്റ്റിൽ ത്രിവർണ പതാകയുമായി മുന്നേറുന്ന ഇന്ത്യൻ സൈനികരുടെ ചിത്രവും അവർ ചേർത്തിട്ടുണ്ട്.
“ഒരോ ചുവടും സധൈര്യത്തോടെ, ഓരോ ഹൃദയമിടിപ്പിലും അഭിമാനം, നമ്മുടെ സൈന്യത്തിന് സല്യൂട്ട്”— എന്ന കുറിപ്പും ചെന്നൈ പങ്കിട്ട പോസ്റ്റിലുണ്ട്. പാകിസ്താന്റെ പ്രകോപനം തുടങ്ങിയതോടെ ധരംശാലയിൽ നടന്ന പഞ്ചാബ്-ഡൽഹി മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ഐപിഎൽ താത്കാലികമായി നിർത്തിവയ്‌ക്കാൻ തീരുമാനമായത്. പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടിയാണ് ഇന്നും ഇന്നലെയുമായി നൽകിയത്. രാത്രി എട്ടോടെയാണ് പാകിസ്താന്റെ ഭാഗത്തുള്ള പ്രകോപനം രൂക്ഷമാകുന്നത്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളും ജമ്മു വിമാനത്താവളവും ജനവാസ മേഖലകളുമാണ് പാകിസ്താൻ ലക്ഷ്യം വച്ചത്.
Courage in every step. Pride in every heartbeat. Saluting our armed forces! 🇮🇳🫡 pic.twitter.com/0tt91h3Aez
— Chennai Super Kings (@ChennaiIPL) May 9, 2025















