ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പഞ്ചാബ് അതിർത്തിക്ക് സമീപത്ത് നിന്ന് പാകിസ്താന്റെ പൊട്ടിത്തെറിക്കാത്ത ഒരു മിസൈൽ സുരക്ഷാ സേന കണ്ടെത്തി. ചൈനീസ് നിർമ്മിത പിഎൽ 15 ലോംഗ് റേഞ്ച് മിസൈലാണ് കണ്ടെത്തിയത്. എയർ ടു എയർ മിസൈലാണ് പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്ന് കണ്ടെത്തിയത്. പാകിസ്താൻ എയർഫോഴ്സ് തൊടുത്തുവിട്ട മിസൈലാണ് ഇവിടെ പതിച്ചതെന്നാണ് സൂചന.
സൈന്യവും പൊലീസും വിവരം ലഭിച്ചതിനെ തുടർന്ന് സസ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇതിന്റെ വീഡിയോകളും പുറത്തുവന്നു.PL-15 ആക്ടീവ് റഡാർ ഗൈഡഡ് ദീർഘദൂര എയർ ടു എയർ മിസൈലാണ്. പീപ്പിൾ ലിബറേഷൻ ആർമിയും നവൽ എയർ ഫോഴ്സ്, പാകിസ്താൻ എയർ ഫോഴ്സ് എന്നിവരാണ് ഈ മിസൈൽ ഉപയോഗിക്കുന്നത്. ലുവോയാങ് ആസ്ഥാനമായുള്ള ചൈനീസ് എയർബോൺ മിസൈൽ അക്കാഡമിയാണ് ഇവ നിർമ്മിക്കുന്നത്.
फुस्स हुआ चीन का मिसाइल!
ये मिसाइल चीन ने पाकिस्तान को दिया था!
PL-15 लॉन्ग रेंज मिसाइल पंजाब के होशियारपुर से बरामद हुआ है।
पाकिस्तान एयर फोर्स ने इसे फायर किया था लेकिन ये फुस्स हो गया। pic.twitter.com/PyFvbJMIxh
— Panchjanya (@epanchjanya) May 9, 2025