ജമ്മുകശ്മീരിൽ പാക് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക് (27) ആണ് പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്‌ക്ക് സമീപം ഇന്നലെ രാത്രി നടന്ന ആക്രമണത്തിലാണ് മുരളിക്ക് വെടിയേറ്റത്. സാരമായി പരിക്കേറ്റ അദ്ദേഹത്തെ കൂടുതൽ ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കവെയാണ് വീരമൃത്യു.
ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ലയാണ് മുരളി നായിക്കിന്‍റെ സ്വദേശം. കർഷക കുടുംബത്തിൽ നിന്നുള്ളയാളാണ് മുരളി. അദ്ദേഹത്തിന് നിയന്ത്രണ രേഖയ്‌ക്ക് അരികിലാണ് പോസ്റ്റിംഗ് ലഭിച്ചിരുന്നത്. ധീര ജവാന്‍റെ ഭൗതികദേഹം നാളെ ആന്ധ്രയിലെ സ്വദേശത്തെത്തിക്കും. അതിർത്തിയിൽ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളും ഇന്ത്യൻ സൈനിക പോസ്റ്റുകളുമാണ് ഇവർ ലക്ഷ്യം വയ്‌ക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ഗവർണറും ജവാന്റെ വീരമൃത്യുവിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
దేశ రక్షణలో శ్రీ సత్యసాయి జిల్లా, పెనుకొండ శాసనసభ నియోజకవర్గం, గోరంట్ల మండలానికి చెందిన మురళి నాయక్ అనే సైనికుడు ప్రాణాలు కోల్పోవడం విషాదకరం. దేశం కోసం ప్రాణాలర్పించిన అమరవీరుడు మురళి నాయక్ కు నివాళులు. ఆయన కుటుంబ సభ్యులకు ప్రగాఢ సానుభూతిని తెలియజేస్తున్నాను. pic.twitter.com/QGtIAxMjug
— N Chandrababu Naidu (@ncbn) May 9, 2025