വീണ്ടും ഇരുട്ടിന്റെ മറവിൽ ജമ്മുവിലെ ജനവാസ മേഖലകളിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണം. നഗരം പൂർണമായും ബ്ലാക്കൗട്ടിലാണ്. നഗരത്തിന്റെ വിവിധയിടങ്ങളിൽ പൊട്ടിത്തെറി ശബ്ദവും കേട്ടു. അപായ സൈറണും മുഴങ്ങുന്നുണ്ട്. പത്തിലേറെ ഡ്രോണുകളാണ് ഇതുവരെ വ്യോമപ്രതിരോധ സംവിധം തകർത്തെറിഞ്ഞത്. ഇതിനൊപ്പം പൂഞ്ചിലും കുപ്വാരയിലും ഉറിയിലും കനത്ത ഷെല്ലാക്രമണവും നടത്തി പാകിസ്താൻ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസവും ഇതേസമയത്താണ് പാകിസ്താൻ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഡ്രോൺ- മിസൈൽ ആക്രമണം വ്യാപകമായി നടത്തിയത്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ജനവാസ മേഖലകളും ആരാധനാലയങ്ങളുമാണ് അവർ ലക്ഷ്യമാക്കിയത്. പൂഞ്ചിലെ ഗുരുദ്വാര പാകിസ്താൻ ഡ്രോൺ ആക്രമത്തിലൂടെ തകർത്തിരുന്നു.ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയാണ് ഗുരുദ്വാര തകർത്തതെന്നായിരുന്നു പാകിസ്താന്റെ വാദം.