ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ നിലവിലെ സാഹചര്യം വിശദീകരിക്കാനുളള ഇന്നത്തെ പത്രസമ്മേളനം രാവിലെ 10 മണിക്ക് . മാദ്ധ്യമങ്ങളെ കാണുക പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ആയിരിക്കും.
നേരത്തെ സൗത്ത് ബ്ലോക്കിൽ രാവിലെ 5:45 ന് ആയിരുന്നു സൈന്യത്തിന്റെ പത്ര സമ്മേളനം തീരുമാനിച്ചിരുന്നത്. പിന്നീട് സമയം രാവിലെ 10 മണിക്ക് എന്ന് പുനർ ക്രമീകരിക്കുകയായിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സൈന്യം നടപടികൾ വിശദീകരിക്കാൻ ഒരുങ്ങുന്നത്.