പാലക്കാട്: റോഡരികിൽ കിടന്നുറങ്ങിയ ആളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ആൾ തൽക്ഷണം മരിച്ചു . പാലക്കാട് – കോയമ്പത്തൂർ ഹൈവേയിലെ ചന്ദ്രനഗറിലാണ് അപകടം ഉണ്ടായത്.
ബസിന്റെ ടയർപൊട്ടി നിയന്ത്രണം വിടുകയായിരുന്നു. റോഡിന് നടുവിലെ ഡിവൈഡറിൽ കിടന്നുറങ്ങുകയായിരുന്ന ആളുടെ മുകളിലൂടെ ബസ് കയറിയാണ് അപകടം ഉണ്ടായത്. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.















