ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ധനക്ഷാമമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദിലെ ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിലാണ് പാകിസ്താൻ. രാജ്യം വലിയ തോതിൽ ഇന്ധനക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാവുന്നത്.
ഇസ്ലാമാബാദിലെ പെട്രോൾ സ്റ്റേഷനുകളും ഇന്ധനസ്റ്റേഷനുകളും അടച്ചിടാൻ ഉത്തരവ് വന്നതായാണ് വിവരം. പുലർച്ചെ ആറ് മണിയോടെ രാജ്യത്തെ എല്ലാ ഇന്ധനസ്റ്റേഷനുകളും അടയ്‌ക്കണമെന്ന് പുറത്തുവന്ന ഉത്തരവിൽ പറയുന്നു. പാകിസ്താനിൽ നിന്ന് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും വലിയ തോതിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല.
പാകിസ്താൻ വലിയ ഇന്ധനക്ഷാമം നേരിടുന്നുവെന്നും അത് തടയാൻ വേണ്ടിയാണ് ഇന്ധനസ്റ്റേഷനുകൾ അടിയന്തരമായി അടയ്‌ക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
പാകിസ്താന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടുകൾ ഉൾപ്പെടെ ബ്ലോക്ക് ചെയ്ത സാഹചര്യത്തിൽ ചില പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിന്റെ ഉത്തരവിന്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്.















