ശ്രീനഗർ: കശ്മീരിലെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്താന്റെ ആക്രമണങ്ങൾ തുടരുന്നതിനിടെ ദാൽ തടാകത്തിൽ നിന്നും തകർന്ന ഷെൽ കണ്ടെത്തി. ഷെൽ ആക്രമണങ്ങൾ നടന്നതായാണ് നിഗമനം. കണ്ടെത്തിയ വസ്തുക്കൾ പരിശോധനയ്‌ക്കായി മാറ്റിയിട്ടുണ്ട്. വസ്തു കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്ഥലത്ത് ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
വസ്തു വീണതിന് പിന്നാലെ തടാകത്തിന്റെ മുകൾഭാഗത്ത് നിന്ന് പുക ഉയർന്നിരുന്നു. ലസ്ജാനിൽ നിന്നും സംശയാസ്പദമായ മറ്റൊരു വസ്തു കണ്ടെടുത്തിരുന്നു. കശ്മീരിലെ അതിർത്തി മേഖലകളിൽ പാകിസ്താൻ തുടർച്ചയായി ആക്രണം നടത്തുന്നു. നിരവധി പേർക്ക് പരിക്കേറ്റു.
VIDEO | A missile-like object landed deep inside the Dal Lake — a major tourist attraction in Srinagar — after loud explosions rocked the city on Saturday morning, officials said.
Smoke bellowed from the surface of the lake when the object landed, the officials said.… pic.twitter.com/qC8a6vNKsr
— Press Trust of India (@PTI_News) May 10, 2025
കഴിഞ്ഞ ദിവസം രാത്രിയിലും പാകിസ്താൻ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. പാക് ആക്രമണത്തെ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുകയും തിരിച്ചടിക്കുകയും ചെയ്തു.















