ജമ്മു: ജമ്മുവിലെ ആർഎസ് പുര പ്രദേശത്ത് അന്തരാഷ്‌ട്ര അതിർത്തിയിലെ പാക് വെടിവയ്പ്പിൽ ബിഎസ്എഫ് സബ്ഇൻസ്പെക്ടർക്ക് വീരമൃത്യു. സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചതെന്ന് അതിർത്തി രക്ഷാ സേന (BSF) സ്ഥിരീകരിച്ചു. ജമ്മുവിലെ പലൂറയിലെ ഫ്രോണ്ടിയർ ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കുന്ന മൃതദേഹത്തിൽ പൂർണ ബഹുമതികളോടെ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങ് നടക്കുമെന്നും ബിഎസ്എഫ് അറിയിച്ചു.
“ജമ്മുവിലെ ആർഎസ്പുര മേഖലയിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ പാകിസ്ഥാൻ നാദത്തിൽ അതിർത്തി കടന്നുള്ള വെടിവയ്പ്പിൽ രാഷ്‌ട്രത്തിനുവേണ്ടി സേവനമനുഷ്ഠിച്ച ബിഎസ്എഫ് സബ്ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസ് നടത്തിയ പരമമായ ത്യാഗത്തെ ഡിജി ബിഎസ്‌എഫും എല്ലാ റാങ്കുകളും അഭിവാദ്യം ചെയ്യുന്നു. ഈ ദുഷ്കരമായ സമയത്ത് സേന ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുന്നു,” ബിഎസ്എഫ് എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
അതേസമയം വെടിനിർത്തൽ ധാരണയിലെത്തി മണിക്കൂറുകൾക്കകം കരാർ ലംഖിച്ച പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടി ശക്തമാക്കിയിരുന്നു. ബ്ലാക്ക് ഔട്ടിനിന്ടെ ശ്രീനഗറിയിലേക്ക് പാക് ഡ്രോണുകളെത്തിയതായും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഇത് സമയോചിതമായി തകർത്തതായും കശ്മീർ മുഖ്യമന്ത്രിയുടെ പോസ്റ്റിൽ സ്ഥിരീകരിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥനെതിരെ ഒമർ അബ്ദുള്ള ആഞ്ഞടിച്ചു.















