കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. മാഹി സ്വദേശികളായ റോജ, രജനി, ഷിഗിൻ, നളിനി എന്നിവരാണ് മരിച്ചത്. വടകര ദേശീയപാതയ്‌ക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്.
കൂട്ടിയിടിയിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനം വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
പെട്രോൾ പമ്പിൽ നിന്ന് എണ്ണ അടിച്ച് പുറത്തിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകവെയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കർണാടക സ്വദേശികളാണ് ട്രാവലറിൽ സഞ്ചരിച്ചിരുന്നത്. ഇവർക്കും സാരമായി പരിക്കേറ്റു.















