വായ്പാ നിരക്ക് ഇനിയും താഴുമോ? 6 വര്‍ഷത്തെ കുറഞ്ഞ നിലയില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം; ഏറ്റവും കൂടുതല്‍ കേരളത്തില്‍, കുറവ് തെലങ്കാനയില്‍
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വായ്പാ നിരക്ക് ഇനിയും താഴുമോ? 6 വര്‍ഷത്തെ കുറഞ്ഞ നിലയില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം; ഏറ്റവും കൂടുതല്‍ കേരളത്തില്‍, കുറവ് തെലങ്കാനയില്‍

ഏപ്രിലില്‍ 5.94 ശതമാനം പണപ്പെരുപ്പമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിലെ 6.59 ശതമാനത്തില്‍ നിന്ന് നേരിയ കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 09:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഏപ്രിലില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 3.16% ല്‍ എത്തി. പ്രധാനമായും പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ കുറവ് മൂലമാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. മാര്‍ച്ചില്‍ 3.34% ആയിരുന്നു പണപ്പെരുപ്പമെന്ന് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം വ്യക്തമാക്കി.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2025 മാര്‍ച്ചില്‍ 3.34% ആയി കുറഞ്ഞു. 2024 ഏപ്രിലില്‍ 4.83% ഉം ആയിരുന്നു ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം. ഇത് പണപ്പെരുപ്പം സ്ഥിരമായ കുറഞ്ഞു വരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. 2019 ജൂലൈയിലായിരുന്നു ഇതിനു മുന്‍പത്തെ താഴ്ന്ന നിരക്ക്, 3.15%.

ഭക്ഷ്യ പണപ്പെരുപ്പവും കുറഞ്ഞു. 2025 ഏപ്രിലില്‍ 1.78% മാത്രമാണ് ഭക്ഷ്യ പണപ്പെരുപ്പം. 2024 ഏപ്രിലില്‍ രേഖപ്പെടുത്തിയ 8.7% ല്‍ നിന്ന് വളരെയധികം താഴെയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവ് രാജ്യത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസകരമാണ്.

ആര്‍ബിഐക്ക് അധികപ്പണി

പണപ്പെരുപ്പം 4% ല്‍ സ്ഥിരതയോടെ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലക്ഷ്യം. പണപ്പെരുപ്പം കുറഞ്ഞത് കണക്കിലെടുത്ത് റിപ്പോ നിരക്കുകള്‍ കേന്ദ്ര ബാങ്ക് രണ്ട് ഘട്ടങ്ങളിലായി 50 ബേസിസ് പോയിന്റുകള്‍ കുറച്ചു കഴിഞ്ഞു. പണപ്പെരുപ്പം തീരെ കുറയുന്നതും സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ആശാസ്യമല്ല.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 4% ആയിരിക്കുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു. ആദ്യ പാദത്തില്‍ 3.6%, രണ്ടാം പാദത്തില്‍ 3.9%, മൂന്നാം പാദത്തില്‍ 3.8%, അവസാന പാദത്തില്‍ 4.4% എന്നിങ്ങനെയാണ് പ്രവചനം.

ഭക്ഷ്യ, ക്രൂഡ് ഓയില്‍ വിലകള്‍ മയപ്പെടുത്തുന്നത് പണപ്പെരുപ്പം ആര്‍ബിഐയുടെ 4% ലക്ഷ്യത്തില്‍ താഴെയാക്കാന്‍ സാധ്യതയുണ്ടെന്ന് ആനന്ദ് രാതി ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സുജന്‍ ഹജ്ര പറയുന്നു. ഇത് വരാനിരിക്കുന്ന ആര്‍ബിഐ ധനനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് വീണ്ടും കുറയ്‌ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.

കേരളം നമ്പര്‍ വണ്‍

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനമായി കേരളം തുടരുകയാണ്. ഏപ്രിലില്‍ 5.94 ശതമാനം പണപ്പെരുപ്പമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിലെ 6.59 ശതമാനത്തില്‍ നിന്ന് നേരിയ കുറവ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലകളടക്കം ഉയര്‍ന്നു നില്‍ക്കുന്നതാണ് ജനജീവിതം ദുസഹമാക്കുന്നത്.

കേരളം കഴിഞ്ഞാല്‍ രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പം കര്‍ണാടകയിലാണ്, 4.26 ശതമാനം. ജമ്മു കശ്മീരില്‍ 4.25 ശതമാനവും പഞ്ചാബില്‍ 4.29 ശതമാനവുമാണ് പണപ്പെരുപ്പം. തെലങ്കാനയിലാണ് ഏറ്റവും കുറവ് പണപ്പെരുപ്പം, 1.26 ശതമാനം.

പണപ്പെരുപ്പം ചുരുങ്ങിയാല്‍ സന്തോഷം

പണപ്പെരുപ്പം കുറയുന്നത് എല്ലാവര്‍ക്കും സന്തോഷവാര്‍ത്തയാണ്. പ്രത്യേകിച്ച് വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷണത്തിനായി ചെലവഴിക്കുന്നവര്‍ക്ക്. പണപ്പെരുപ്പം താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍ അത് പലിശ കുറഞ്ഞ വായ്പകള്‍ക്കും, മികച്ച വാങ്ങല്‍ ശേഷിക്കും, ജീവിതച്ചെലവില്‍ മൊത്തത്തിലുള്ള പുരോഗതിക്കും കാരണമാകും. സര്‍ക്കാരിനും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസകരമായ സാഹചര്യമാണിത്.

Tags: telanganainflationkeralarepo rateretail inflation
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies