കൊല്ലം :ആർഎസ്എസ് നേതാവ് പട്ടത്താനം സന്തോഷ് വധക്കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ .DYFI നേതാവായിരുന്ന കാളി സജീവെന്ന വടക്കേവിള പട്ടത്താനം സ്വദേശി സജീവിനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ഫോർത്ത് അഡീ. സെഷൻസ് കോടതിയുടേതാണ് വിധി.കേസിലെ മറ്റു പ്രതികളെ കോടതി മുമ്പ് ശിക്ഷിച്ചിരുന്നു
1997 നവംബർ 24 നാണ് ആർഎസ്എസ് കാര്യകർത്താവായിരുന്ന സന്തോഷ് കൊല്ലപ്പെട്ടത്. ആർ എസ് എസ് മണ്ഡൽ സേവാ പ്രമുഖയിരുന്ന സന്തോഷ് ശാഖ കഴിഞ്ഞ് സൈക്കിളിൽ പോകുമ്പോഴാണ് സിപിഎം പ്രവർത്തകരായ ഗുണ്ടാ സംഘം എത്തുന്നത്. സൈക്കിളിൽ കാർ ഇടിച്ചു വീഴ്‌ത്തിയ ശേഷം ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ ആദ്യവിചാരണ കാലഘട്ടത്തിൽ രണ്ടാംപ്രതിയായ ഡിവൈഎഫ് ഐ നേതാവ് കാളി സജീവ് ഒളിവിൽ പോയി. വർഷങ്ങൾക്ക് ശേഷമാണ് പോലീസിന്റെ പിടിയിലാകുന്നത്.
കേസിലെ മറ്റു പ്രതികളെ കോടതി മുമ്പ് ശിക്ഷിച്ചിരുന്നു. നിലവിൽ ഇരവിപുരം എംഎൽഎ ആയ എം നൗഷാദിനെ മുൻപ് ജില്ലാ കോടതി പ്രതിപട്ടികയിൽ ചേർത്തിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് വിചാരണയിൽ നിന്ന് ഒഴിവായത്.