ഇന്ത്യയിലേക്ക് ബോംബ് കെട്ടിവച്ച് ചാവേറുകളെ അയച്ച് ആക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്ത് ബംഗ്ലാദേശി മതനേതാവ്. മൗലാന അബ്ദുൽ ഖുദ്ദൂസ് ഫാറൂഖിയാണ് ഭീകരാക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യപിച്ചത്. ഇയാളുടെ ഭീകരവാദത്തെ പ്രൊമോട്ട് ചെയ്യുന്ന വീഡിയോ പുറത്തുവന്നു.
‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ എന്നത് ഖുര്‍ ആനിലെ ഒരു ആയത്താണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ചാവേർ ആക്രമണത്തെക്കുറിച്ച് പറയുന്നതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. അമേരിക്ക, റഷ്യ തുടങ്ങിയ ശക്തമായ രാജ്യങ്ങളെ പരാജയപ്പെടുത്താൻ താലിബാൻ ഈ സമീപനം സ്വീകരിച്ചുവെന്നും ഇയാൾ പറയുന്നുണ്ട്. മാർച്ച് എട്ടിന് ഹസൻ മീഡിയ എന്ന ചാനൽ 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയിരുന്നു. ഇതിലാണ് മതനേതാവിന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശം.
“കൊൽക്കത്ത പിടിച്ചെടുക്കാൻ ബംഗ്ലാദേശ് സൈന്യം എന്നോട് ആവശ്യപ്പെട്ടാൽ, ഞാൻ അതിനനുസരിച്ച് ആസൂത്രണം ചെയ്യും. 70 യുദ്ധവിമാനങ്ങളൊന്നും അതിന് വേണ്ട, കൊൽക്കത്ത പിടിച്ചെടുക്കാൻ ഞാൻ 7 വിമാനങ്ങൾ പോലും ഉപയോഗിക്കില്ല. 70 വിമാനങ്ങളുടെ ആവശ്യകത എന്താണ്? ബംഗ്ലാദേശ് സൈന്യം അനുവദിച്ചാൽ, ഞാൻ കൊൽക്കത്തയിലേക്ക് ചാവേർ ബോംബർമാരെ അയയ്‌ക്കും” എന്ന് ഫാറൂഖി പറയുന്നത് കേൾക്കാം. ഇയാളുടെ ആഹ്വാനത്തിനെതിരെ ബംഗ്ലാദേശിലെ ഹിന്ദു സമൂഹം രംഗത്തുവന്നു. ഷെയ്ഖ് ഹസീന സർക്കാർ വീണതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ ക്രൂര പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Islamists are reportedly planning to take over Kolkata using Taliban-style tactics, including suicide bombings. Their determination is clear, and hatred toward Hindus is growing among segments of the Bangladeshi Muslim population. pic.twitter.com/sVolchZo0v
— Voice of Bangladeshi Hindus 🇧🇩 (@VHindus71) May 12, 2025
“>















